Kerala

തൃപ്പൂണിത്തുറയിലെ ബൈക്ക് അപകടം; പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ വിനീത വർഗീസ് അറസ്റ്റിൽ

തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ വിനീത വർഗീസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് അറസ്റ്റ്. വിനീത വർഗീസിനെ നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സസ്‌പെൻഡ് ചെയ്തിരുന്നു. തൃപ്പൂണിത്തുറയിലെ പാലം അപകടത്തിൽ കരാറുകാർക്കെതിരെ കേസെടുതിരുന്നു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിർമ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിൽ അപകട സൂചന ബോർഡുകൾ ഉണ്ടാകാത്തതാണ് […]

Kerala

തൃപ്പൂണിത്തുറയിൽ കെ ബാബുവിന് നേരിയ ഭൂരിപക്ഷത്തിൽ ജയം

നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തൃപ്പൂണിത്തുറ മണ്ഡലം. വാശിയേറിയ പോരാട്ടം തന്നെയാണ് ഇക്കുറിയും തൃപ്പൂണിത്തുറയിൽ നടന്നത്. കാൽ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസിന് വേണ്ടി കെ ബാബു തന്നെ രംഗത്തിറങ്ങിയതോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് മത്സരം കടുത്തത്. അപ്രതീക്ഷിത വിജയമായിരുന്നു കഴിഞ്ഞ തവണ സ്വരാജിനെങ്കിൽ ഇക്കുറി നേരിയ ഭൂരിപക്ഷത്തോടെയാണ് കെ ബാബു വിജയച്ചത്. 204 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ ബാബുവിന് ലഭിച്ചത്.

Kerala

പദ്ധതി പ്രഖ്യാപിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു; എങ്ങുമെത്താതെ തൃപ്പൂണിത്തുറ ബൈപാസ്

പദ്ധതി പ്രഖ്യാപിച്ച് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്താതെ തൃപ്പൂണിത്തുറ ബൈപാസ്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഭൂമി വില്‍ക്കാനോ, വീടിന്റെ അറ്റകുറ്റപണികള്‍ നടത്താനോ കഴിയാതെ പ്രതിസന്ധിയിലാണ് ഭൂ-ഉടമകളായ നൂറ്റിയന്‍പതിലധികം കുടുംബങ്ങള്‍. പദ്ധതി അനിശ്ചിതമായി നീളുന്നത് പരിഹരിക്കാന്‍ നിയമപോരാട്ടത്തിലാണ് പ്രദേശവാസികള്‍. തിരുവാങ്കുളം മുതല്‍ പേട്ട വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായാണ് 1989-ല്‍ തൃപ്പൂണിത്തുറ ബൈപാസ് പ്രഖ്യാപിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മറ്റക്കുഴി മുതല്‍ കുണ്ടന്നൂര്‍ വരെ 8.23 കിലോമീറ്ററാണ് ബൈപാസ് പദ്ധതിയുടെ നീളം. പദ്ധതി അനിശ്ചിതമായി നീണ്ടതോടെ സ്ഥലം വില്‍ക്കാനോ, […]