വെള്ളിയാഴ്ച്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിച്ചേക്കും. എന്നിട്ടാകും ജില്ലാതല റിവ്യു നടക്കുന്നത്. തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതൽ മണ്ഡലം കമ്മിറ്റി നൽകിയ ഫലവും യഥാർത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തിൽ വ്യത്യാസം വലുതാണ്. 2500 വോട്ടിന് ജയിക്കാനോ തോൽക്കാനോ സാധ്യതയുണ്ടെന്ന് സിപിഐഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിന്‍റെ വൻ തോൽവി എൽഡിഎഫ് നേരിട്ടത്. 2021നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് […]
Tag: Thrikkakara Election
തൃക്കാക്കര യു.ഡി.എഫിന്റെ കോട്ട, ജനവിധി അംഗീകരിക്കുന്നു; കോടിയേരി
തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകൾ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകൾ വർദ്ധിച്ചത്. ബിജെപി വോട്ടുകൾ കുറഞ്ഞത് യുഡിഎഫിന് പോയി. ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തും. പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം തൃക്കാക്കരയിൽ ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് വാസ്തവമാണ്. ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ ജനവിധി നൽകുന്നത്. […]
‘ഇത് സഹതാപ തരംഗം, ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത് ‘: എം സ്വരാജ്
തൃക്കാക്കരയിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു നിയമസഭാംഗം മരിച്ചാൽ, അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരംഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു […]
പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരം; പ്രതിപക്ഷ നേതാവ് ആവേശത്തില്‍
ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാകുമെന്ന അപൂര്‍വ പ്രഖ്യാപനങ്ങള്‍ തൃക്കാക്കരയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നു. സുരക്ഷിത ഭൂരിപക്ഷം ഉമ തോമസ് നിലനിര്‍ത്തുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആവേശം അലതല്ലുകയാണ്. പി ടിയേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്. ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മറ്റ് വിലയിരുത്തലുകളൊക്കെ പിന്നീടാകാം. പി ടിയേക്കാള്‍ വോട്ടുകള്‍ ഉമ തോമസ് നേടുമെന്ന് പറഞ്ഞിരുന്നു. മറ്റ് അവകാശവാദങ്ങളൊന്നും […]
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഇത്തവണ 6 തപാൽ വോട്ടും നാല് സർവീസ് വോട്ടും മാത്രം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളും അനുവദിച്ചിരുന്നു. എന്നാൽ നാല് സർവീസ് വോട്ടുകളും 6 പോസ്റ്റൽ ബാലറ്റുമാണ് ലഭിച്ചിരിക്കുന്നത്. എട്ട് മണിയോടെ തന്നെ വോട്ടിംഗ് ആരംഭിക്കുമ്പോൾ തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാകും എണ്ണി തുടങ്ങുക. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കാണ് തപാൽ വോട്ടുകൾ അനുവദിച്ചിട്ടുള്ളത്. സേനകളിലും വിദേശ കാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റെഡ് പോസ്റ്റൽ ബാലറ്റ് അഥവാ സർവീസ് വോട്ടുകൾ അനുവദിക്കുന്നത്. വളരെ കുറച്ച് തപാൽ […]
വോട്ടെണ്ണൽ; ആദ്യ റൗണ്ട് ആരംഭിച്ചതോടെ യുഡിഎഫിന് മുന്നേറ്റം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യ ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണ്. 64 വോട്ടിന് സ്ഥാനാർത്ഥി ഉമാ തോമസ് മുന്നിലാണ്. യുഡിഎഫ്- 95എൽഡിഎഫ്- 28എൻഡിഎ – 11 യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ സർവീസ്, പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് തന്നെയായിരുന്നു മുന്നിൽ. ആറ് വോട്ട് ഉമാ തോമസിനും നാല് വോട്ട് ജോ ജോസഫിനും ലഭിച്ചു. തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന […]
തൃക്കാക്കര തെരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പി ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമ തോമസ് പറഞ്ഞു. സ്ത്രീകള്‍ അപമാനിക്കപ്പെടേണ്ടവരല്ല. അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളികളയുകയാണ് സൈബർ ആക്രമണം. ഭക്ഷണം ഏര്‍പ്പാട് ചെയ്ത് തരാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പി ടിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യമാണ്. അതില്‍ ഒരാളും ഇടപെടേണ്ട.പരാജയഭീതിയാണ് […]
തൃക്കാക്കര; നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും
വാശിയേറിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലമറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ സൂചനകൾ എട്ടര മണിയോടെയും അന്തിമഫലം പന്ത്രണ്ട് മണിയോടെയും അറിയാനാകും. തൃക്കാക്കരയിൽ ഇത്തവണ 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 239 ബൂത്തുകളിലായി 1,35,342 പേരാട്ട് വോട്ടുചെയ്തത്. സ്ട്രോങ് റൂം എട്ട് മണിയോടെയാണ് തുറക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു […]
തൃക്കാക്കരയില്‍ കനത്ത പോളിങ്; 11% പിന്നിട്ടു
വോട്ടെടുപ്പ് ചൂടില്‍ തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ രേഖപ്പെടുത്തിയത് 11.04 ശതമാനം പോളിങ്. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്. എല്‍ഡിഎഫിന് അനുകൂലമാവും ഇത്തവണ തൃക്കാക്കര മണ്ഡലമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. ‘തെരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതലുണ്ടായ ആത്മവിശ്വാസം ഓരോ ദിവസവും കൂടിവരികയാണ്. പോളിങ് ശതമാനവും ഉയരും’. ജോ ജോസഫ് പറഞ്ഞു. ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എന്‍ഡിഎയ്ക്ക് വേണ്ടി […]
“പൊന്നാപുരം കോട്ട മുൻപ് തകർക്കപ്പെട്ടിട്ടുണ്ട്, ഇക്കുറി അത് ആവർത്തിക്കും”; ഡോ. ജോ ജോസഫ്
തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. മുൻപും പൊന്നാപുരം കോട്ടകൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കുറി അത് ആവർത്തിക്കപ്പെടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചുകഴിഞ്ഞാൽ എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “യാതൊരു സംശയവുമില്ല. ഇപ്രാവശ്യം തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സെഞ്ചുറി വിജയം നേടിക്കൊടുക്കാൻ പോവുകയാണ്. ഒരു സംശയവും അതിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. തൃക്കാക്കര കേരളത്തിൻ്റെ പരിഛേദമാണ്. എല്ലാ ഭാഗത്തുനിന്നുമുള്ള […]