Kerala

സിപിഐഎം എംഎൽഎമാർ കൂട്ടത്തോടെ തൃക്കാക്കരയിലേക്ക്; സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി

സിപിഐഎം എംഎൽഎമാർ കൂട്ടത്തോടെ തൃക്കാക്കര മണ്ഡലത്തിലേക്ക്. 61 എംഎൽഎമാർക്കും മണ്ഡലത്തിലെ വിവിധ വാർഡുകളുടെ പ്രചാരണ ചുമതല നൽകി. ഈ മാസം 10 മുതൽ എംഎൽഎമാർ പ്രചാരണത്തത്തിന് എത്തണമെന്ന് സിപിഐഎം നിർദേശം നൽകി. ഓരോ വാർഡിനും ഓരോ എംഎൽഎ, വോട്ടെടുപ്പ് വരെ ക്യാമ്പ് ചെയ്യാനും നിർദേശം. കൂടാതെ തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിട്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു. ഇടതു മുന്നണി യോഗത്തിൽ സ്ഥാനാർത്ഥിയുടെ പേര് ചർച്ച ചെയ്‌തില്ല. എന്നാൽ തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി […]

Kerala

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ഉടൻ; പി സി ജോർജ് പ്രചാരണത്തിന് ഇറങ്ങുന്നത് നാളെ അറിയാമെന്ന് വി മുരളീധരൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഉടനെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു. നാളെ കോഴിക്കോട് ചേരുന്ന കോർ കമ്മിറ്റി തീരുമാനമെടുക്കും. പി സി ജോർജ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുമോ എന്നത് നാളെ അറിയാമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.  തൃക്കാക്കരയിൽ സിൽവർ ലൈൻ ചർച്ചയാകും. സിപിഐഎമ്മിന് തൃക്കാക്കരയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കഴിക്കാത്ത സ്ഥിതിയാണെന്ന് വി മുരളീധരൻ വിമർശിച്ചു. നാളെ കോഴിക്കോട് നടക്കുന്ന ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിയെ […]

Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിൽ; എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഉപതെരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര. എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രചാരണം സജീവമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. തെരെഞ്ഞെടുപ്പിൽ ഇടത് മുന്നണിയും ബി ജെ പിയും സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി സജീവമായ ഇടപെടൽ നടത്തുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളിൽ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട കാർഡുകൾ പുറത്തുവിട്ടു. […]

Kerala

കെ.എസ് അരുണ്‍ കുമാര്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുണ്‍കുമാര്‍. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അരുണ്‍കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു. സിഐടിയും […]

Kerala

ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കം; സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി

ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍പറഞ്ഞു. പി. ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് വിമര്‍ശനം. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന്‍ കുറ്റപ്പെടുത്തി. ‘സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ആദ്യം ഷോക്കായി. കാരണം ഒരു ചര്‍ച്ചയുമില്ലാതെയാണ് തീരുമാനമെടുത്തത്. പി. ടി തോമസിന്റെ ഭാര്യയെ […]

Kerala

തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർത്ഥി

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കെപിസിസി നിർദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ സ്ഥാനാ‍ർത്ഥിയാക്കാനുള്ള തീരുമാനം. ഇതോടെ കെപിസിസി നിർദേശം ഹൈക്കമാൻഡിനെ അറിയിച്ചു. ആറു മണിയോടെ പ്രഖ്യാപനമുണ്ടായേക്കും.കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും […]

Kerala

‘തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ട’; നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രമെന്ന് രമേശ് ചെന്നിത്തല

തൃക്കാക്കര യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രമാണ്. കെ വി തോമസിന് മറുപടി നൽകാനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ‘തൃക്കാക്കരയിൽ യു ഡി എഫ് വൻ വിജയം നേടും. യു ഡി എഫിന്റെ പരമ്പരാഗതമായ നിയോജക മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണ്. നൂറ് സീറ്റ് തികയ്ക്കാമെന്നത് എൽഡിഎഫിന്റെ സ്വപനം മാത്രം. കെ വി തോമസിന് മറുപടി നൽകാനില്ല. യു ഡി […]

Kerala

‘തൃക്കാക്കര ഉപതെരെഞ്ഞടുപ്പ്’; പ്രചാരണത്തിന് എത്തുമെന്ന് മുഖ്യമന്ത്രി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിജയം നേടണമെന്ന് മുഖ്യമന്ത്രി അണികള്‍ക്ക് നിർദേശം നൽകി. സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങളിൽ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. സ്ഥാനാർഥി നിർണയ ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്. പൊതുസ്വതന്ത്രനെ സിപിഐഎം നിർത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം തീർത്ത് പറയാനാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ എല്‍ഡിഎഫ് ലക്ഷ്യം നൂറ് സീറ്റ് തികയ്ക്കലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് […]

Kerala

തൃക്കാക്കരയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍; 20-20 നിലംതൊടില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍

തൃക്കാക്കരയില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്ന് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. തൃക്കാക്കരയില്‍ ചില സോഷ്യല്‍ ഇക്വേഷന്‍സുണ്ട്. അതുകൂടി പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ട്വന്റി-ട്വന്റി ഇത്തവണ തൃക്കാക്കരയില്‍ നിലംതൊടില്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. തൃക്കാക്കര പിടിച്ചാല്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരിനുള്ള ജനകീയ അംഗീകാരമായി എല്‍ഡിഎഫിന് അത് ഉയര്‍ത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സില്‍വര്‍ലൈന്‍ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിര്‍ണ്ണയിക്കുന്നത് […]