തൃക്കാക്കരയിൽ കെ വി തോമസ് വരുന്നത്ത് സന്തോഷകരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍. അദ്ദേഹത്തെ ഒരുക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ഇ പി ജയരാജൻ വ്യകത്മാക്കി. അദ്ദേഹത്തിന്റെ രാഷ്ട്രീയം നിശ്ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയുമുണ്ട്. കെ വി തോമസ് വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല. ഇനിയും ആരെങ്കിലും ഉണ്ടെങ്കിലും അവരെയും ഞങ്ങൾ പാർട്ടിയിലേക്ക് സ്വീകരിക്കും. ഞങ്ങൾ കോൺഗ്രസ് നയങ്ങളെ […]
Tag: thrikkakara bypol
കെ.വി.തോമസ് കോണ്‍ഗ്രസിലില്ല; പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്ന് കെ.സുധാകരന്‍
കെ.വി.തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും ട്വന്റിഫോറിനോട് മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും പ്രശ്‌നമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചാല്‍ തുടര്‍ നടപടിയുറപ്പെന്നും കെ.സുധാകരന്‍ പറഞ്ഞു. കെ.വി.തോമസിന്റെ കാര്യം കഴിഞ്ഞ കഥയാണ്. അതിനി ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യമില്ല. അദ്ദേഹം ഇടതുമുന്നണിയിലേക്ക് പോകുമോ പോകാതിരിക്കുകയോ ചെയ്യട്ടെ അതുകൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രശ്‌നമാണുള്ളത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാണ് എവിടെ പോയാലും എന്തു പ്രശ്‌നമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് […]
‘എല്‍ഡിഎഫില്‍ പ്രവര്‍ത്തനം ഒറ്റക്കെട്ടായി, യുഡിഎഫില്‍ ഏകാധിപത്യം’; വീണ്ടും വിമര്‍ശിച്ച് കെ വി തോമസ്
തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ വി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള പ്രചരണങ്ങളെ കെ […]
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ഉമാ തോമസും ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എറണാകുളം കളക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിക്കുക. ഉമാ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ജില്ലാ യുഡിഎഫ് കൺവീനർ ഡൊമിനിക് പ്രസന്റഷൻ, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുണ്ടാകും. മന്ത്രി പി രാജീവ്,എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ എന്നിവർക്കൊപ്പമാണ് ഇടതു സ്ഥാനാർഥി ജോ […]
സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല, ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി: വി ഡി സതീശന്‍
തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ഥിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ല. സഭയുടെ ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തിയെന്ന ആരോപണവും വി ഡി സതീശന്‍ ഉന്നയിച്ചു. സഭയെ വലിച്ചിഴച്ചത് മന്ത്രി പി […]
തൃക്കാക്കരയില്‍ പ്രചാരണം കൊഴിപ്പിച്ച് മുന്നണികള്‍
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ചു. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം മയപ്പെടുത്തി യുഡിഎഫ്. സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നീക്കം. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ചെങ്കിലും അത് ശരിയായില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. സീറോ മലബാറിക് സഭയുടെ വിശദീകരണമെത്തിയതോടെയാണ് യുഡിഎഫിന്റെ മനംമാറ്റം. സ്ഥാനാര്‍ത്ഥിയെ അക്രമിക്കുന്നതിന് പകരം കെ […]
‘ജോ ജോസഫിന് പാർട്ടിയുമായി ബന്ധമില്ല, ആകെയുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടത് ഭാഗത്താണ്’ : കെ സുധാകരൻ
ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിൽ എൽഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ക.സുധാകരൻ. പാർട്ടിക്ക് വേണ്ടി പോരാടുന്ന അരുൺകുമാറിനെ ഒഴിവാക്കി ആർക്കും അറിയാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കിയത് അഭിപ്രായ ഭിന്നതയാണ് സൂചിപ്പിക്കുന്നതെന്ന് കെ.സുധാകരൻ പറഞ്ഞു. ഈ അഭിപ്രയവ്യത്യാസം കാരണം യുഡിഎഫിന് വിജയസാധ്യത ഏറിയെന്നും കെ.സുധാകരൻ വ്യക്തമാക്കി. ‘ജോ ജോസഫിന് ഇടത് പക്ഷവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് ഇടത് പക്ഷവുമായി അദ്ദേഹത്തിനുള്ള ഏക ബന്ധം’- കെ സുധാകരൻ പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ ബാഹ്യ സമ്മർദമുണ്ട്, എന്നാൽ എൽഡിഎഫ് […]
ഒരു സ്ഥാനവും ലഭിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരക്കാരാണ് തന്റെ കരുത്ത്: ഉമ തോമസ്
ഒരു സ്ഥാനവും ലഭിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരാണ് തന്റെ കരുത്തെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. തനിക്ക് കരുത്തും ഊര്‍ജവും തരുന്നത് ഇതുവരെ ഒരു സ്ഥാനവും ലഭിക്കാത്ത ഈ പ്രസ്ഥാനത്തിലെ സാധാരണ പ്രവര്‍ത്തകരാണ്. അവരുടെ കഠിന പ്രയ്തനം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്നത്. അവര്‍ തരുന്ന ഊര്‍ജം ആണ് ശക്തിപകരുന്നതെന്നും ഉമ തോമസ് പറഞ്ഞു. നല്ല ഉത്തമ വിശ്വാസത്തോടു കൂടി തീര്‍ച്ചയായിട്ടും വിജയം നേടാനാകും എന്നുള്ള ധൈര്യത്തിലാണ് താന്‍ മുന്നോട്ട് പോകുന്നത്. പി.ടി എന്ന […]
കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് കെ.വി.തോമസ്
കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ.വി.തോമസ്. തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്നത് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാന്‍ യുഡിഎഫ് ക്ഷണിച്ചിട്ടില്ലെന്നും കെ.വി.തോമസ് പറഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.വി.തോമസ് പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അങ്ങനെ കണ്‍വെന്‍ഷനെ സംബന്ധിച്ച് ഒരു ക്ഷണവും ലഭിച്ചിട്ടില്ല. ക്ഷണം വരുമ്പോള്‍ അതിനെക്കുറിച്ചുള്ള നിലപാട് പ്രഖ്യാപിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ ജനാധിപത്യം എവിടെ പോയി. അത് തകരുകയാണ്, ദേശീയതലത്തിലും സംസ്ഥാന തലത്തിലും. […]
തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും
തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ജോ ജോസഫി(41)നെ പ്രാഖ്യാപിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാനം നടത്തിയത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് ജോ ജോസഫ് മത്സരിക്കുകയെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. എറണാകുളത്തെ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. കൊച്ചി വാഴക്കാല സ്വദേശിയാണ്. തൃക്കാക്കരയില്‍ ഇടത് പക്ഷ മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷ ഇ.പി.ജയരാജന്‍ പങ്കുവെച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് […]