കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇന്ന് വൻ സ്വർണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഭാരം വരുന്ന സ്വർണം. തിരുവനതപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.6 കിലോ സ്വർണം കസ്റ്റംസ് കണ്ടെത്തുകയുണ്ടായി. ദുബൈയിൽ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. സ്വർണം കടത്തിയെ വ്യക്തിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കോഴിക്കോട് വിമാനത്താവളത്തിൽ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. 1270 ഗ്രാം ഭാരമുള്ള സ്വർണത്തിന്റെ മൂല്യം 70 ലക്ഷത്തിന് അടുത്താണെന്ന് കസ്റ്റംസ് […]
Tag: THIRUVANATHAPURAM AIRPORT GOLD SMUGGLING
എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണം; സ്വപ്‌നയുടെയും സരിത്തിന്റെയും ഹര്‍ജി ഹൈക്കോടതിയില്‍
സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് സ്വപ്‌നയും സരിത്തും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനം വിട്ടു പോകരുതെന്ന വ്യവസ്ഥയിലാണ് സ്വപ്ന സുരേഷും, പി.എസ്. സരിത്തും ഇളവ് ആവശ്യപ്പെട്ടത്. ബെംഗളൂരുവില്‍ ജോലി ലഭിച്ച സാഹചര്യത്തിലാണ് ആവശ്യമുന്നയിക്കുന്നതെന്നും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ്; മുഖ്യപ്രതികളിലൊരാളായ റബിന്‍സ് അറസ്റ്റില്‍
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിന്‍സ് കൊച്ചിയില്‍ പിടിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് ദുബായിലിരുന്ന് ഏകോപിപ്പിച്ചത് റബിന്‍സും ഫരീദും ചേര്‍ന്നായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക പ്രതിയാണ് റബിന്‍സ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ റബിന്‍സിനെതിരെ മൊഴി നല്‍കിയിരുന്നു. റബിന്‍സിന് ഡി […]
സ്വര്‍ണക്കടത്ത് കേസ്; ഉന്നതരെ കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
ശക്തമായ രാഷ്ട്രീയ പിന്‍ബലമില്ലാതെ സ്വര്‍ണക്കടത്ത് സാധ്യമല്ലെന്നും എം ശിവശങ്കറിനെക്കൂടാതെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരെ കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നക്ക് കിട്ടിയ കമ്മീഷന്‍ ആര്‍ക്കൊക്കെ വീതം വച്ചുവെന്നത് പരിശോധിക്കണം. തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടീമില്‍ സ്വപ്നാ സുരേഷ് എങ്ങനെ ഉള്‍പ്പെട്ടുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌നക്കുള്ള പങ്ക് മുഖ്യമന്ത്രി വസ്തുനിഷ്ടമായി […]
സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഷിബുവിന്റെ പരാതിയിലായിരുന്നു. നിലവില്‍ എയര്‍ഇന്ത്യയുടെ ഹൈദരാബാദിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് യൂണിറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. എല്‍ എസ് ഷിബുവിനെതിരെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്. 17 പെണ്‍കുട്ടികള്‍ എല്‍ എസ് ഷിബുവിനെതിരെ പീഡന പരാതി […]