ഈച്ചശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ കുടപ്പനക്കുന്നിനു സമീപത്തെ ഇരുനൂറോളം കുടുംബങ്ങൾ. ഭക്ഷണം പാചകം ചെയ്യാൻ പോലും കഴിയാത്തവിധം ഈച്ചകൾ വീടുകളെ കീഴടക്കിയിരിക്കുന്നു. സമീപത്തുള്ള കെപ്‌കോയുടെ കോഴി വളർത്തൽ കേന്ദ്രമാണ് വില്ലൻ. (housefly thiruvananthapuram poultry farm) ഈച്ചകളെ ഒഴിവാക്കി ഭക്ഷണമൊരുക്കാൻ കഷ്ടപ്പെടുന്ന നൂറോളം വീട്ടമ്മമാരുണ്ട് കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനോടുചേർന്നുള്ള ജയപ്രകാശ് ലൈനിൽ. ഇനി വിളമ്പി വെച്ച ആഹാരം കഴിക്കണമെങ്കിലോ ഈച്ചയെ ആട്ടിപ്പായിക്കാൻ ഒരാൾ കാവൽ നിൽക്കണം. കുട്ടികൾ പഠിക്കാൻ പുസ്തകമെടുത്താൽ അവിടേയും ഈച്ചകൾ. കുടപ്പനക്കുന്ന് പൗൾട്രി ഫാമിലെ […]
Tag: Thiruvananthapuram
തിരുവനന്തപുരം ലോ അക്കാദമിയിൽ തീ പൊള്ളലേറ്റ് അധ്യാപകൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം ലോ അക്കാദമിയിൽ അധ്യാപകനെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പേരൂർക്കട സ്വദേശി സുനിൽകുമാറാണ് (45 )മരിച്ചത്. കോളജ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ലാസിലൂണ്ടായിരുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകൻ ഗ്രൗണ്ടിലേക്ക് പോയത്. ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാർത്ഥികൾ കണ്ടിരുന്നു. മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ അധ്യാപകൻ പോസ്റ്റ് ചെയ്തിരുന്നു.
വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
സംസ്ഥാനത്ത് ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.മർദ്ദനമേറ്റത് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ മാളുവിനാണ്. ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി. ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഒപി ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. അതിനിടെ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് […]
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക ബാധിതരുടെ എണ്ണം 37 ആയി. അതേസമയം, സിക വൈറസിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരാഴ്ച വാർഡുതല ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ വ്യക്തമാക്കിയിരുന്നു. ആക്ഷൻ പ്ലാൻ പ്രകാരം ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക . തീവ്ര ഉറവിട […]
പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം
തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികൾ വനത്തിനുള്ളിൽ ഒളിച്ചതായി പൊലീസ് അറിയിച്ചു.https://b4a4e990985154b7b0da96c9d3e26a21.safeframe.googlesyndication.com/safeframe/1-0-38/html/container.html പെട്രോളിംഗിനിടെ പുലർച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി.
തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ
തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഈ വാർഡുകളിൽ എല്ലാ ദിവസവുംവാരാന്ത്യസമ്പൂർണലോക്ക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളായിരിക്കുമെന്ന്കളക്ടർ നവജ്യോത് ഖോസ വ്യക്തമാക്കി.
തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി; യന്ത്രത്തകരാർ മൂലമെന്ന് വിശദീകരണം
തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് തകരാർ മൂലമാണ് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് നിലത്തിക്കിയത്.
25ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരി തെളിയും
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരി തെളിയും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നത്. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകരിലെത്തുന്നത്. മഹാമാരിയുടെ കെട്ടകാലത്ത് പ്രതീക്ഷ നല്‍കിയാണ് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശീല ഉയരുന്നത്. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്‍റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. വിഖ്യാത ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന് വേണ്ടി അടൂര്‍ […]
കാരക്കോണത്ത് 51കാരിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്
തിരുവനന്തപുരം കാരക്കോണത്ത് 51കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ കുമാർ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അരുണ്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മരണത്തിൽ ദുരൂഹത സംശയിച്ച് ഭർത്താവിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളില്‍ ശാഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അരുണ്‍ പറയുന്നത്. അരുണാണ് വിവരം അയൽവാസികളെ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിട്ട് മണിക്കൂറുകൾ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി. രണ്ടുമാസം മുമ്പായിരുന്നു […]
തിരുവനന്തപുരത്ത് കനത്ത നഷ്ടം, പൊളിച്ചെഴുത്ത് വേണം
കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്. ആരോപണങ്ങൾ ഉന്നയിച്ചാൽ പോരാ, ജനങ്ങളിലെത്തിക്കാനുള്ള സംഘടനാ സംവിധാനം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍ എസ് നുസൂര്‍. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടായി. ഗൗരവത്തോടെ വിഷയങ്ങള്‍ പഠിച്ച് ഒരു പൊളിച്ചെഴുത്ത് നടത്തുന്നത് ഉചിതമാകും. യൂത്ത് കോൺഗ്രസ് ചോദിച്ച് വാങ്ങിയ സീറ്റുകളിൽ 80 ശതമാനത്തിലേറെ വിജയിക്കാനായി. നാളെകളിലെങ്കിലും യൂത്ത് കോൺഗ്രസ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം യൂത്ത് കോൺഗ്രസ്സുകാർക്ക് തന്നെ നൽകണമെന്നും നുസൂർ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. നുസൂറിന്‍റെ കുറിപ്പ് […]