Kerala

ശ്രീചിത്ര ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള സൌജന്യ ചികിത്സ നിര്‍ത്തലാക്കിയതോടെ രോഗികൾ ദുരിതത്തിൽ

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള സൌജന്യ ചികിത്സ നിര്‍ത്തലാക്കിയതോടെ രോഗികൾ ദുരിതത്തിൽ. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കാത്തതാണ് സൌജന്യ ചികിത്സ നിര്‍ത്താന്‍ ശ്രീചിത്ര നല്‍കുന്ന വിശദീകരണം. ഗുരുതര രോഗങ്ങളുമായെത്തുന്ന കുട്ടികള്‍ക്ക് സൌജന്യ വിദഗ്ധ ചികിത്സയാണ് ശ്രീചിത്രയില്‍ നല്‍കിയിരുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടാണ് ഇതിനായി മാറ്റിവെച്ചത്. എപിഎല്‍ – ബിപിഎല്‍ വ്യത്യാസമില്ലാതെയായിരുന്നു സൌജന് ചികിത്സ. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് 10 കോടി കുടിശിക കിട്ടാനുണ്ടെന്നാണ് സൌജന്യ ചികിത്സ നിര്‍ത്താന്‍ ശ്രീചിത്ര മുന്നോട്ടുവെക്കുന്ന വാദം. […]

Kerala

തിരുവനന്തപുരത്തെ ഓട്ടോ തൊഴിലാളികള്‍ എത്രത്തോളം നന്മ സൂക്ഷിക്കുന്നവരാണ്….ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരത്തെ ഓട്ടോസ്റ്റാന്‍ഡില്‍ വെച്ച് നഷ്ടമായ ബാഗ് തിരികെ ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ.എ ഷഫീഖാണ് തനിക്കുണ്ടായ അനുഭവത്തെ ഹൃയസ്പര്‍ശിയായ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപരത്തെ ഓട്ടോക്കാരെക്കുറിച്ചുള്ള പൊതുബോധത്തെയും ഈ കുറിപ്പിലൂടെ പൊളിച്ചെഴുതാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ ശേഷം അവിടെ നിന്ന് പാര്‍ട്ടി ഓഫീസിലേക്ക് പോകും വഴി ഷഫീഖിന്‍റെ ബാഗ് ഓട്ടോയില്‍ മറന്നുവെക്കുകയായിരുന്നു. പിന്നീട് ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് അന്വേഷണം നടത്തി, പൊലീസിലും പരാതിപ്പെട്ടിരുന്നു. ഓട്ടോ […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും

തദ്ദേശ തെരഞ്ഞെടുപ്പിലേക്കായി തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും ബി.ജെ.പിയും. കോർപ്പറേഷനിലെ 70 സീറ്റിൽ സി.പി.എമ്മാണ് മത്സരിക്കുന്നത്. 46 വനിതകളെയാണ് കോർപ്പറേഷൻ നിലനിർത്താൻ സി.പി.എം മത്സര രംഗത്തിറക്കിയത്‌. രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ 70 സീറ്റിൽ സി.പി.എം മത്സരിക്കും. 17 സീറ്റിൽ സി.പി.ഐയും ബാക്കി 13 സീറ്റ് ഘടകകക്ഷികൾക്കുമാണ്. 26 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 19 സീറ്റിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷൻ കേരള കോൺഗ്രസ് എമ്മിനും നൽകിയിട്ടുണ്ട്. കോർപ്പറേഷൻ സ്ഥാനാർത്ഥികളിൽ […]

Kerala

തിരുവനന്തപുരം നഗരത്തിൽ ലോക്ഡൗൺ പിൻവലിച്ചു

മാളുകൾക്കും ജിമ്മുകൾക്കും ഉൾപ്പെടെ പ്രവർത്തനാനുമതി നൽകി. ഇന്നലെ 310 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം നഗരത്തിൽ ലോക്ഡൗൺ പിൻവലിച്ചു. മാളുകൾക്കും ജിമ്മുകൾക്കും ഉൾപ്പെടെ പ്രവർത്തനാനുമതി നൽകി. ഇന്നലെ 310 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് രോഗികളുടെ എണ്ണം 124 ആയി കണ്ടെയ്ന്‍മെന്‍റ് സോൺ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രദേശങ്ങളിലാണ് ലോക് ഡൗൺ മാറ്റിയത്. എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുമണിവരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്‍റുകള്‍ക്ക് രാത്രി ഒന്‍പതു വരെ […]

Kerala

തലസ്ഥാനത്തെ കോവിഡ് മരണം സംബന്ധിച്ച കണക്കുകളില്‍ അവ്യക്തത

ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈ 31 വരെ 12 പേരാണ് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചത് തലസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത. ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈ 31 വരെ 12 പേരാണ് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ തിരുവനന്തപുരത്തെ ക്ലസ്റ്ററുകളിൽ മാത്രം ജൂലൈ 31 വരെ 34 മരണങ്ങൾ നടന്നതായി ആരോഗ്യ വകുപ്പുതന്നെ പുറത്തുവിട്ട ക്ലസ്റ്റർ റിപ്പോർട്ടിൽ പറയുന്നു. ക്ലസ്റ്ററുകളിലെ രോഗബാധയും മരണമുൾപ്പെടെയുള്ള വിശദാംശങ്ങളാണ് ആരോഗ്യ പുറത്തുവിട്ട റിപ്പോർട്ടിൽ ഉള്ളത്. […]

Kerala

18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കൊവിഡ് ബാധ രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേനംകുളത്തെ കിൻഫ്രയിൽ 300 പേർക്ക് നടത്തിയ പരിശോധനയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുസ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവായി മാറുന്നത്. കേരളത്തിൽ ഇത് 36ൽ ഒന്ന് എന്ന കണക്കിലാണ്. എന്നാൽ തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെടുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. “എല്ലാ രോഗബാധിതരെയും കണ്ടെത്താനുള്ള സർവൈലൻസ് മെക്കാനിസമാണ് ജില്ലയിൽ നടത്തുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടതായി […]

Kerala

പാറശ്ശാല അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം അതിരൂക്ഷം

പാറശ്ശാല പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരന് കൂടി കോവിഡ് പോസിറ്റിവായി തിരുവനന്തപുരം ജില്ലയിൽ 21 ആരോഗ്യ പ്രവർത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാറശ്ശാല പോലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരന് കൂടി കോവിഡ് പോസിറ്റിവായി. വലിയ ക്ലസ്റ്ററുകളിൽ ഉൾപ്പെടെ ജില്ലയിൽ രോഗ വ്യാപനത്തിന് കുറവില്ല.അഞ്ചുതെങ്- 15, ബീമാപള്ളി – 10, പാറശാല – 8, പൂന്തുറ – 5 എന്നിങ്ങനെയാണ് എറ്റവും കൂടുതൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ. തൃശൂര്‍ ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. […]

Kerala

തിരുവനന്തപുരത്ത് രോഗവ്യാപനത്തിന് കുറവില്ല; കാസര്‍കോടും രോഗികള്‍ കൂടുന്നു

സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ വലിയ കോവിഡ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിന് കുറവില്ല. സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5 വലിയ ക്ലസ്റ്ററുകൾ ജില്ലയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 6 പൊലീസുകാർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. കോർപറേഷൻ മേയറും സ്വയം നിരീക്ഷണത്തിലാണ്. രോഗ വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ […]

Kerala

ഡോക്ടർമാർക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും കോവിഡ്: തിരുവനന്തപുരം മെഡിക്കൽ കോളജില്‍ കടുത്ത നിയന്ത്രണം

ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ. ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത നിയന്ത്രണം. ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ആരോഗ്യ പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ എൺപതിലേറെ പേർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗ ബാധ […]

Kerala

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം; പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സമൂഹവ്യാപനം

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം.പൂന്തുറ,പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 247പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസറ്റീവായ കേസുകളില്‍ രണ്ട് പേര്‍ മാത്രമാണ് വിദേശത്തു നിന്നെത്തിയത്. ഇതില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. മൂന്ന് പേരുടെ […]