തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി. വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന് ചികിത്സ തേടിയത്. ഓഗസ്റ്റ് 22ന് ഒപിയില്‍ ഡോക്ടറെ കാണുകയുടെ ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന് അറിയുന്നത്. 18 വയസുള്ള പെണ്‍കുട്ടി എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. 45 […]
Tag: thiruvananthapuram medical college
രോഗികൾക്ക് ഇരുട്ടടി, മെഡിക്കൽ കോളജിൽ ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾക്ക് ഇരുട്ടടിയായി ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. നിരക്ക് വർധിപ്പിച്ച് ആശുപത്രി സൂപ്രണ്ട് വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലർ 24 ന് ലഭിച്ചു. കൊവിഡിന് ശേഷം നിരക്കുകൾ പുനഃസ്ഥാപിച്ചതിന്റെ മറവിൽ 34 ശതമാനം വീതം വർദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. വെന്റിലേറ്ററിലാണ് രോഗിയെങ്കിൽ […]
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എക്‌സ് റേ മെഷീൻ പണിമുടക്കിയ സംഭവം; നടപടിക്കായി നിർദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ പി ബ്ലോക്കിലെ എക്‌സറേ യൂണിറ്റ് പണിമുടക്കി ഒന്നര മാസമായിട്ടും നന്നാക്കാത്തതിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. പരിശോധിച്ച് നടപടി സ്വീകരിക്കാൻ സൂപ്രണ്ടിനോട് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ സർക്കാർ വന്നതിന് ശേഷം മൊബൈൽ എക്‌സറേ യൂണിറ്റുകൾ നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളജിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗം എക്സ്റേ മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒന്നരമാസമായെന്ന വാർത്ത ഇന്നലെയാണ് ട്വന്റിഫോർ പുറത്തുവിട്ടത്. പ്രധാന […]
മാനസിക രോഗികൾക്ക് നൽകുന്ന മരുന്നുകൾ കടത്താൻ ലോബി; അന്വേഷണം നടത്താൻ നിർദേശം നൽകി മെഡിക്കൽ കോളേജ് സൂപ്രണ്ട്
തിരുവനതപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഇടനിലക്കാർ വഴി മരുന്ന് കടത്തൽ വ്യാപകം. സർക്കാർ മെഡിക്കൽ കോളേജിൽ എത്തുന്ന മനസികൾ രോഗികൾക്ക് നൽകുന്ന മരുന്ന് വില്പനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഒപി വഴി ഡോക്ടറിനെ കണ്ടതിന് ശേഷം ലഭിക്കുന്ന ആശുപത്രിയുടെ സീൽ വെച്ച കുറിപ്പടി വഴി മാത്രമാണ് ഫാർമസിയിൽ നിന്ന് മരുന്ന് നൽകാൻ സാധിക്കു എന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് നിലവിൽ മരുന്നുവില്പന. ഇത്തരത്തിൽ മരുന്നുകൾ വാങ്ങാൻ ഒരു ലോബി […]
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചു. ഒ.പി ബ്ലോക്കിൽ സെക്യൂരിറ്റി മേധാവിയുടെ മുറിക്ക് മുന്നിലായിരുന്നു സംഭവം. പാങ്ങോട് സ്വദേശി അഫ്സലിനാണ് മർദനമേറ്റത്. ഒപി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് സൂചന. എന്നാൽ ഒപിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് സുരക്ഷാ വിഭാഗം മേധാവി നാസറുദീൻ അറിയിക്കുന്നത്.
വനിതാ ഡോക്ടറെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി പൊലീസിനു മുന്നിൽ ഹാജരായി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽ കുമാർ പൊലീസിന് മുന്നിൽ ഹാജരായി. ഇന്ന് വൈകുന്നേരത്തിനുള്ളിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഓയ്ക്ക് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഇക്കഴിഞ്ഞ 24ആം തീയതി പുലർച്ചെ ഏതാണ്ട് ഒന്നര മണിയോടെ മണിയോടെയാണ് സെന്തിൽ കുമാർ വനിതാ ഡോക്ടറെ ആക്രമിച്ചത്. ഏതാണ്ട് ഒന്നര മാസമായി ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്കെതിരെ ആക്രമണം നടത്തിയത്. […]
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. രാവിലെ മുതൽ അലേർട്ട് നൽകിയിട്ടും വകുപ്പ് മേധാവികൾ ആശുപത്രിയിൽ എത്തിയത് അവയവം എത്തി മണിക്കൂറുകൾ കഴിഞ്ഞാണ്. ഏകോപനമില്ലായ്മ പുറത്തുവന്നതോടെ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കടുത്ത ഭാഷയിലാണ് ഡോക്ടർമാരെ വിമർശിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് എണ്ണമറ്റ വീഴ്ചകളാണ്. എറണാകുളത്ത് നിന്ന് അവയവം എത്തുന്ന സമയത്ത് വകുപ്പ് മേധാവികൾ ആശുപത്രിയിലുണ്ടായിരുന്നില്ല. […]