Kerala

കിഴക്കേ കോട്ടയിൽ വൻ തീപിടുത്തം; കടകൾ കത്തിനശിച്ചു; ആളപായമില്ല

തിരുവനന്തപുരം കിഴക്കേകോട്ട ബസ് വെയ്റ്റിംഗ് ഷെഡിന്റെ സമീപത്തെ വൻ തീപിടുത്തം. അഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചു. തീയണയ്ക്കുന്നതിനായി ഫയർ ഫോഴ്സ് അധികൃതർ ഊർജിതമായ ശ്രമങ്ങൾ നടത്തുകയാണ്. ചായക്കടയിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് പൊട്ടിത്തെറിച്ചതിന് റിപോർട്ടുകൾ ഉണ്ടെകിലും സ്ഥിരീകരണമില്ല. എത്രയും വേഗം തീ അണയ്ക്കുക എന്നതാണ് ഫയർ ഫോഴ്‌സിന്റെ മുന്നിലുള്ള പ്രാഥമിക നീക്കം. ഇതുവരെ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഫയർ ഫോഴ്‌സിനൊപ്പം നഗരത്തിലെ ചുമട്ട് തൊഴിലാളികളും തീ പിടുത്തം നിയന്ത്രിക്കാൻ മുൻ […]

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമെസ്റ്റിക് ടെർമിനലിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഡോമെസ്റ്റിക് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീഴാണ് തൊഴിലാളി മരിച്ചത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. സംഭവത്തിൽ മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Kerala

തിരുവനന്തപുരം-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം വൈകുന്നു

തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ട വിമാനം 9.55 വരെ വൈകുമെന്നാണ് അറിയിപ്പ്. വിമാനം വൈകുന്നത് സാങ്കേതിക പ്രശ്‌നം മൂലമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Kerala

തിരുവനന്തപുരത്തെ വിമാനത്തിലെ സംഘർഷം : വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും

തിരുവനന്തപുരത്തെ വിമാനത്തിലെ സംഘർഷത്തിൽ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും. സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങളാണ് ഡിജിസിഎയെ പരിശോധിക്കുക. വിഷയം സംബന്ധിച്ച പൈലറ്റിന്റെ റിപ്പോർട്ട് അടക്കം പരിശോധിക്കും. ഇൻഫ്‌ലൈറ്റ് സൂപ്പർവൈസറുടെ റിപ്പോർട്ടും വിഷയത്തിൽ ഡിജിസിഎ തേടി. പ്രതിഷേധക്കാർക്ക് മർദനം ഏറ്റിട്ടുണ്ടോ എന്നതടക്കം വിലയിരുത്തും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തെന്ന കാര്യത്തിൽ ധാരണയിൽ എത്താനാണ് നടപടി. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട് 3, ചട്ടം 23 […]

Kerala

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്ന് മുതൽ അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്ന് മുതൽ അദാനി ഗ്രൂപ്പിന്. സംസ്ഥാന സർക്കാരിൻറെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ. ( thiruvananthapuram airport adani group ) പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50 വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൻറെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നൽകിയത്. എയർപോർട്ട് റീജണൽ എക്‌സിക്യൂട്ടീവ് ഡയറക്ടരറും അദാനി ഗ്രൂപ്പിലെ ഉന്നതരും മൊമ്മോറണ്ടം ഓഫ് അണ്ടർസ്റ്റാറ്റിംങ് കരാറിൽ പരസ്പരം ഒപ്പ് വച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനിയുടെ […]

Kerala

കരാറൊപ്പിട്ടു: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളുടെ കരാറും തിരുവനന്തപുരത്തിന് പുറമേ ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം വരുന്ന 50 വര്‍ഷത്തേക്ക് ഈ മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവ അദാനി എയർപോർട്ട്സ് ലിമിറ്റഡിനായിരിക്കും. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് […]

Kerala

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിനു നല്‍കണം: ഉമ്മന്‍ ചാണ്ടി

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അതിന് മുന്‍ഗണന നല്‍കണമെന്നു ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടും കേന്ദ്രം അത് സ്വകാര്യമേഖലയ്ക്കു കൈമാറാനാണു തീരുമാനിച്ചത്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ലേലത്തിനു പകരം ചര്‍ച്ചയിലൂടെ ധാരണയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു കൈമാറണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാധാരണഗതിയില്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളാണ് സ്വകാര്യവത്ക്കരിക്കുന്നത്. ലാഭകരമായും മാതൃകാപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് 636 ഏക്കര്‍ സ്ഥലവുമുണ്ട്. 2017-18ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് […]