India Kerala

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ വകുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. ഇതേ തുടർന്ന് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി തുറക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയര്‍ന്നേക്കും. അടുത്ത രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഓണം ക്ലസ്റ്റര്‍ പോലെ തെരഞ്ഞെടുപ്പ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ […]