Kerala

ഫിറോസ് കുന്നംപറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിലാണ് ഫിറോസ് കുന്നംപറമ്പില്‍ പത്രിക സമര്‍പ്പിച്ചത്. പത്രികാസമര്‍പ്പണത്തിന് മുമ്പ് ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്പിൽ സന്ദർശിച്ചിരുന്നു. തവനൂരിലേക്ക് പോകുന്നതിനു മുൻപ് രാത്രിയാണ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് വീട്ടിലെത്തി കുന്നംപറമ്പിൽ കണ്ടത്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പെ തവനൂരിൽ റോഡ് ഷോയുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് വന്നിരുന്നു. എടപ്പാൾ വട്ടംകുളത്ത് […]

Kerala

ഫിറോസ് കുന്നംപറമ്പിലിന് തവനൂരില്‍ വീണ്ടും നറുക്ക് വീണേക്കും

കോൺഗ്രസിലെ തർക്ക സീറ്റുകളിൽ പ്രശ്ന പരിഹാരത്തിന് പുതിയ നീക്കം. തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ വീണ്ടും പരിഗണിച്ചേക്കും. നേരത്തെ തവനൂരിലേക്ക് പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മത്സരിപ്പിക്കാന്‍ ധാരണയായതാണ് പുറത്തുവരുന്ന വിവരങ്ങള്‍. വനിതാ പ്രാതിനിധ്യം സംബന്ധിച്ച വിമർശനം മറിക്കടക്കുന്നതിനായി വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്‍റെ പേര് തവനൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. റിയാസ് മുക്കോളിയെ വെട്ടി ഫിറോസ് […]