Kerala Local

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ വാഹനത്തിന് തീപിടിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം ടൈൽ കയറ്റി വന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. ഷോട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവർ, പുറത്തിറങ്ങി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. […]

Kerala

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഷാഫിയെ കണ്ടെത്തിയെന്ന് പോലീസ്

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ ഷാഫിയെ കണ്ടെത്തിയെന്ന് പൊലീസ്. താമരശ്ശേരി ഡിവൈഎസ്പിയാണ് ഷാഫിയെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ഷാഫിയെ കേരളത്തിന് പുറത്ത് വച്ച് കണ്ടെത്തിയെന്ന് ഡിവൈഎസ്പി പറഞ്ഞു.  അതേസമയം, കേസിൽ മറ്റ് നാലുപേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടു പോകലുമായി ബന്ധമുണ്ടെന്നാണ് പോലീസ് വിശദീകരണം. പൊലീസ് കസ്റ്റഡിയിലായിരുന്ന വയനാട് സ്വദേശിയുടെയും മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരുടെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിൽ വയനാട് സ്വദേശി അക്രമി സംഘത്തിന് വാഹനം വാടകക്ക് നൽകുകയായിരുന്നു. മറ്റു മൂന്നു […]

Kerala

താമരശേരി ചുരത്തില്‍ പള്ളിയുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം

താമരശേരി ചുരത്തില്‍ ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു.ചുരം റോഡില്‍ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്.കര്‍ണാടകയില്‍ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. മസ്ജിദിന്റെ മിനാരവും ഒരു ഭാഗവും പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala

കെ സ്വിഫ്റ്റിന് നാലാമത്തെ അപകടം; സംഭവം താമരശേരി ചുരത്തിൽവെച്ച്

കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. താമരശേരി ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടെ ബസ് പാർശ്വഭിത്തിയിൽ തട്ടിയാണ് ഇത്തവണ അപകടമുണ്ടായത്. ഇതുകൂടി ചേർത്ത് നാലാം തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്. ഇതിന് മുൻപ് രണ്ട് ദിവസങ്ങളിലായി മൂന്ന് തവണയാണ് വിവിധയിടങ്ങളിൽവെച്ച് ബസുകൾ അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴരയ്ക്ക് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട ഡീലക്സ് എയർ ബസാണ് വയനാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് അപകടമൊന്നുമുണ്ടായിട്ടില്ല. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് ആദ്യം അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ […]