Kerala Local

താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ വാഹനത്തിന് തീപിടിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. മുക്കത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം ടൈൽ കയറ്റി വന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. ഷോട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവർ, പുറത്തിറങ്ങി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. […]

Kerala

തിരുവമ്പാടി ഏറ്റെടുക്കണമെന്ന ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്

പട്ടാമ്പി സീറ്റ് ലീഗിന് നല്‍കി തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന താമരശേരി രൂപതയുടെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാനൊരുങ്ങി കോണ്‍ഗ്രസ്. തിരുവമ്പാടിയില്‍ ക്രൈസ്തവ സമുദായാംഗത്തെ പരിഗണിക്കണമെന്ന രൂപതയുടെ ആവശ്യവും കോണ്‍ഗ്രസ് ചര്‍ച്ചയില്‍ മുന്നോട്ട് വെക്കും. രൂപതയുടെ താത്പര്യങ്ങള്‍ കൂടി പരിഗണിച്ചാകും ലീഗിന്‍റെ നീക്കവും. കര്‍ഷക മുഖമുള്ള ക്രൈസ്തവ നേതാവിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് താമരശേരി രൂപതാ ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ കെ.വി തോമസിന് മുമ്പാകെ വെച്ചത്. മലപ്പുറം,പാലക്കാട്,വയനാട്,കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ ക്രൈസ്തവ സമുദായാംഗങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും ഇതിനാല്‍ […]