Kerala

കോഴിക്കോട് ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട് താമരശേരി കൂടത്തായിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം . മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ കയറാൻ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ: അജിത, മക്കൾ: ആദിൽഷ, ആജിൻഷ, മരുമകൻ: സുജീഷ് മറിവീട്ടിൽ താഴം, സഹോദരങ്ങൾ: ലീല, രാധാ, രാജൻ, രാജേഷ്.

Kerala

താമരശേരി ചുരം ഒമ്പതാം വളവിൽ ലോറി താഴേക്ക് പതിച്ചു; ഡ്രൈവർക്ക് പരുക്ക്

കോഴിക്കോട് താമരശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി കൊക്കയിലേക്ക് പതിച്ചു.ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം.ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശി രവികുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ചുരം സംരക്ഷണ സമിതി […]

Kerala

താമരശേരി തട്ടി കൊണ്ടുപോകൽ; പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

താമരശേരി തട്ടി കൊണ്ടു പോകൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. തട്ടി കൊണ്ടു പോകലിനു പിന്നിൽ സ്വർണ്ണ കടത്തു സംഘം. 8 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ദുബായിയിലും കോഴിക്കോടുമായാണ് ​ഗൂഢാലോചന നടന്നതെന്നാണ് നി​ഗമനം കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പേരാമ്പ്രയിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് അൻസൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂർ ഇല്ലങ്കൽ അലി ഉബൈറാനും (25) ​ഗൂഢാലോചനയിൽ നിർണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. അലി ഉബൈറാന്റെ തിരിച്ചറിയൽ രേഖവെച്ചാണ് ടാറ്റാസുമോ വാടകയ്‌ക്കെടുത്തതെന്ന് […]