World

‘യുവാക്കളെ വഴി തെറ്റിക്കുന്നു’; പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ

അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും പബ്ജിയും നിരോധിക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ താലിബാൻ നിർദ്ദേശിച്ചു. രാജ്യത്ത് ടിക് ടോക്കിന്റെയും പബ്ജിയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ആപ്പുകൾ നിരോധിക്കുന്നത്. നേരത്തെ അധാർമ്മിക ഉള്ളടക്കം’ പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നിരോധിച്ചിരുന്നു. […]

World

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാൻ താലിബാൻ ശ്രമിക്കുന്നു; മലാല

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്‌സായി. പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്ന് മലാല ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളുടെ സ്‌കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത് എന്നാൽ ധരിക്കേണ്ട യൂണിഫോമിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ഇത് മാറ്റി വയ്ക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് മലാല ആരോപിച്ചു. അഫാഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും […]

International

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തെരച്ചിൽ നടത്തി. കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാന്റെ കാവൽ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാന്റെ തെരച്ചിൽ. റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൽ താലിബാന് അതൃപ്തിയുണ്ട് ഇന്ത്യ നടത്തുന്ന ഈ നീക്കത്തിൽ […]

International

കാബൂൾ വിമാനത്തവാളത്തിൽ വെടിവയ്പ്പ്: യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് :ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപനം ഉടനെന്ന് താലിബാൻ

കാബൂൾ വിമാനത്തവാളത്തിൽ വെടിവയ്പ്പ്.കാബൂളിലെ സുരക്ഷാ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നെന്ന് അമേരിക്കൻ എംബസി. കൂടാതെ കാബൂളിലെ അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്. കൂടാതെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപനം ഉടനെന്ന് താലിബാൻ അറിയിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നാകും പ്രഖ്യാപനം.കൂടാതെ, അഫ്‌ഗാനിസ്ഥാൻ ഭരണത്തിന് മൂന്നംഗ താത്കാലിക സമിതി.മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവും. മുൻ പ്രധാന മന്ത്രി ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ.