തലശേരി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്പന ചോദ്യം ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി ജാക്സന്റെ വീട്ടിൽ ലഹരി വില്പന എന്ന പരാതിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഷമീറിന്റെ മകനാണ് പരാതി നൽകിയതെന്ന് പ്രതികൾ സംശയിച്ചു. നേരത്തെയും വൈരാഗ്യം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ തലശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കേസിലെ പ്രധാന പ്രതി ബാബു പാറായി […]
Tag: thalassery
തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയിൽ
തലശേരി ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി കസ്റ്റഡിയിൽ. നെട്ടൂർ സ്വദേശി പാറായി ബാബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുൻപ് കൊലപാതകത്തിൽ പങ്കുള്ള തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. […]
തലശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നത്; മുഖ്യമന്ത്രി
തലശേരിയിൽ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജൻ. ലഹരിക്കെതിരായ പോരാട്ടത്തിൽ അണിചേർന്നതിനാണ് നെട്ടൂർ സ്വദേശികളായ ഖാലിദ്, ഷമീർ എന്നിവർ കൊല്ലപ്പെട്ടത്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പെയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല. ജനകീയ ഇടപെടലിന്റെ ഭാഗമായി ലഹരി വില്പനയെ ജനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യുന്ന നിലയുണ്ടായിട്ടുണ്ട്. അതിൽ ലഹരി മാഫിയാ സംഘങ്ങൾ അസ്വസ്ഥരാണ്. ഇത്തരം കൃത്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ നേരിടേണ്ടതുണ്ട്. അതിന് സമൂഹമാകെ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. […]
തലശേരി ഇരട്ടക്കൊലപാതകം: മൂന്ന് പേര്‍ പിടിയില്‍; പാറായി ബാബുവിനായി തെരച്ചില്‍
തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശ്ശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി പാറായി ബാബുവിനായി ഊര്‍ജിതമായ തെരച്ചിലാണ് നടക്കുന്നത്. ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്. ഷമീറിന്റെ മകനും ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകതത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ച് ഇന്നലെ […]
വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: തലശേരി ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു
തലശേരി ജനറല്‍ ആശുപത്രിയില്‍ പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.വിജു മോനെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. ഫുട്‌ബോള്‍ കളിക്കിടെയാണ് തലശേരി ചേറ്റംകുന്നം സ്വദേശിയായ പതിനേഴുകാരന്‍ സുല്‍ത്താന്‍ ബിന്‍ സിദ്ദിഖിന്റെ കൈ ഒടിഞ്ഞത്. പിന്നാലെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പക്ഷേ ആശുപത്രിയിലെ ചികിത്സാപിഴവും സര്‍ജറിക്കുള്ള കാലതാമസവും […]
ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെ സംഭവം. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ […]
കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിന് വീഴ്ച്ചയുണ്ടേൽ നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ചെയർമാൻ കെ.വി.മനോജ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. വളരെ ഗൗരവത്തിലെടുക്കേണ്ട പ്രശ്നമാണിത്. ഇത്തരം മനോഭാവങ്ങളുള്ള ആളുകൾ നമ്മുടെ സമൂഹത്തിലുണ്ടെന്ന കാര്യം നാം തിരിച്ചറിയണം. പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ് കുട്ടികളെ സംരക്ഷിക്കുക എന്ന തിരിച്ചറിവിലേക്ക് കൂടി നാം എത്തണം. പൊതുജനങ്ങൾ ഈ വിഷയത്തിൽ നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വമേധയാ ബാലവകാശ കമ്മീഷൻ എടുത്ത […]
തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ നടപടി
തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പൊലീസ് ഈ ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. സാധാരണ ഗതിയിൽ ബസ് എടുക്കുന്നതിന് തൊട്ട് മുൻപ് മാത്രമേ വിദ്യാർത്ഥികളെ കയറ്റാറുള്ളൂ. ഇത്തരത്തിൽ തലശേരി ബസ് സ്റ്റാൻഡിൽ വച്ച് വിദ്യാർത്ഥികൾ ബസിൽ കയറുന്നതിന് വേണ്ടി പുറത്ത് വരി നിൽക്കുകയാണ്. ആ സമയത്ത് നല്ല മഴ പെയ്തു. അപ്രതീക്ഷിത […]
തലശേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്
തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്. കോടിയേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ കനകരാജ് വീട്ടിലുണ്ടായിരുന്നില്ല. അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ജനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനുപിന്നിലുള്ള പ്രകോപനം, ആരാണ് എറിഞ്ഞതെന്ന് സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. വാ തുറന്നാൽ നുണ പറയുന്ന […]
തലശേരി ഫസൽ വധക്കേസ്; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സി.ബി.ഐ
തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സി.ബി.ഐ. ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം ശരിയല്ലെന്നും ആർ.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് പിന്നിൽ കൊടി സുനി ഉൾപ്പെട്ട സംഘമാണ്, കൊലപാതകത്തിൽ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തൽ. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു സിബിഐ തുടരന്വേഷണം. ആർഎസ്എസ് പ്രവർത്തകരും താനുമുൾപ്പെട്ട സംഘമാണ് […]