പന്തീരങ്കാവ് യു.എ.പി.എ കേസിൽ ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. ത്വാഹയോട് ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി. എൻ.ഐ.എ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല. അലന്റെ പ്രായവും ചികിത്സയും കണക്കിലെടുത്താണ് ജാമ്യം റദ്ദാക്കാത്തത്. അലന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖ യു.എ.പി.എ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റത്തിന് പര്യാപ്തമല്ലെന്നും കോടതി. പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന് ഷുഹൈബ് നേരത്തെ ആരോപിച്ചിരുന്നു. കൂട്ടുപ്രതിയായ ത്വാഹക്കെതിരെ മൊഴി നൽകാനാണ് സമ്മർദ്ദമെന്നും എന്നാല്‍ താനതിന് […]



