Kerala

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ ആറിരട്ടിയായി

ആശങ്ക ഉയർത്തി സംസ്ഥാനത്തെ കോവിഡ് കണക്കുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയെക്കാൾ ആറിരട്ടിയായി. ഒന്നര മാസത്തിന് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലേക്കെത്തുന്നത്. രണ്ട് ശതമാനമാണ് ദേശീയ ശരാശരി. ഇന്നലെ 6036 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. .12.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകള്‍ പരിശോധിച്ചു. 20 കോവിഡ് മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. 5173 പേര്‍ രോഗമുക്തി നേടി. എറണാകുളം ജില്ലയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Kerala

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, രോഗികളുടെ എണ്ണവും

കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും ചികിത്സയിലുളള രോഗികളുടെ എണ്ണം കുറയുന്നതും ആരോഗ്യമേഖലയ്ക്ക് ചെറിയ ആശ്വാസമാവുകയാണ്. തീവ്രരോഗവ്യാപനമുണ്ടായ ഒക്ടോബര്‍ മാസത്തെ ആദ്യ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടായത്. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ രോഗവ്യാപന സാധ്യത കൂടുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍‌കുന്നു. കേരളത്തില്‍ ഒക്ടോബര്‍ മാസം തുടക്കത്തില്‍ പ്രതിദിനം പതിനായിരം കോവിഡ് രോഗികള്‍ വരെ ഉണ്ടായിരുന്നിടത്ത് നിന്നും 8000ത്തിലേക്കും അവസാന ആഴ്ച ആറായിരത്തിലേക്കും ശരാശരി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് […]