Kerala

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ ക്രമക്കേട്: മാല മാറ്റിവെച്ചതെന്ന് പൊലീസ്

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ മാല കാണാതായ സംഭവത്തിൽ മാല മാറ്റിവച്ചതെന്ന് കണ്ടെത്തൽ. നിലവിൽ ക്ഷേത്രത്തിലുള്ള മാലയ്ക്ക് മൂന്ന് വർഷത്തെ പഴക്കമേയുള്ളെന്ന് പൊലീസ് അറിയിച്ചു. മാലയുടെ പഴക്കം അറിയാനായി ശാസ്ത്രീയ പരിശോധന നടത്തിയാണ് പൊലീസ് നിഗമനത്തിലെത്തിയത്. ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. യഥാർത്ഥ മാല മാറ്റി പകരം പുതിയത് വച്ചെന്നാണ് ദേവസ്വം ബോർഡ് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്. 2006ൽ സമർപ്പിക്കപ്പെട്ട 23 ഗ്രാം വരുന്ന സ്വർണ്ണം […]

Kerala

ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം; വിധി ഇന്ന്

പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിൽ സുപ്രിംകോടതി വിധി ഇന്ന് പറയും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ട്രസ്റ്റിനെ ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും, ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ കൂടി വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും, സംസ്ഥാന സർക്കാരിന്റെ ധനസഹായം അനിവാര്യമെന്നും ഭരണസമിതി കൂട്ടിച്ചേർത്തു. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിൻ്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങൾ അറിയിച്ചത്. ക്ഷേത്രത്തിലെ […]

India National

യു.പിയില്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു

ഉത്തര്‍പ്രദേശില്‍ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെ സമീപത്ത് നിന്ന് മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന 11 കുടുംബങ്ങളോട് ഒഴിഞ്ഞുപോവാന്‍ യു.പി ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ‘ദി ക്വിന്റ’് റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ പ്രകാരം കുടിയൊഴിപ്പിക്കുന്ന 11 പേരും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 10 പേരും മെയ് 28ന് എഗ്രിമന്റില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചിട്ടില്ലെന്ന് ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിജേന്ദ്ര പാണ്ഡ്യന്‍ പറഞ്ഞു. ഒഴിഞ്ഞുപോവുന്നവര്‍ക്ക് അവരുടെ ഭൂമിയുടെ വിലയായി കോടികള്‍ […]

India

യുപി ക്ഷേത്രത്തിൽ വെള്ളം കുടിക്കാൻ കയറിയ മുസ്ലിം ബാലനെ തല്ലിയ സംഭവം; ഒരാൾ അറസ്റ്റിൽ

ക്ഷേത്രത്തിൽ വെള്ളം കുടിക്കാൻ കയറിയ മുസ്ലിം ബാലനെ തല്ലിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ക്ഷേത്രത്തിൽ വെള്ളം കുടിക്കാൻ കയറിയതിന് ഒരാൾ കുട്ടിയെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ശ്രിംഗി നന്ദൻ യാദവ് എന്നയാളാണ് അറസ്റ്റിലായത്. ബീഹാറിലെ ഭഗലാപൂരിലാണ് ഇയാൾ താമസിക്കുന്നത്. ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചു എന്നും പൊലീസ് അറിയിച്ചു. വൈറലായ വീഡിയോയിൽ പ്രതി ബാലനോട് അവൻ്റെ പേരും പിതാവിൻ്റെ പേരും ചോദിക്കുന്നതായി […]