സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. ഇന്നലത്തെ ഉപഭോഗം സർവകാല റെക്കോർഡിലേക്കെത്തി. 102.9532 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈദ്യുതി ആവശ്യകതയിലും വർധനവുണ്ടായി. 5024 മെഗാവാട്ടാണ് ഇന്നലെ വൈകുന്നേരം ആവശ്യമായി വന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റ് ആയിരുന്നു . ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഈ മാസം പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും […]
Tag: temperature
ചുട്ടുപൊള്ളി ഡൽഹി; റെക്കോർഡ് താപനില രേഖപ്പെടുത്തി
ഡൽഹിയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നു. റെക്കോർഡ് താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം ശക്തിപ്രാപിക്കുന്നതിനാൽ രാജ്യത്തെ മിക്കയിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗുരുഗ്രാമിലും ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 48.1 ഡിഗ്രിയാണ് ഗുരുഗ്രാമിലെ താപനില. 1966-ന് ശേഷം ഗുരുഗ്രാമിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. ഡൽഹിയിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് മയൂർ വിഹാർ ഏരിയയിലായിരുന്നു. 45.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ താപനില. പാലം ഏരിയയിൽ 46.6 ഡിഗ്രി താപനിലയും, […]
ചൂട് 42 ഡിഗ്രി വരെയെത്തിയേക്കും; ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യത. അടുത്ത പത്ത് ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്ണ തംരംഗം കടുത്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്‍കി. ഡല്‍ഹി, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏപ്രില്‍ 8 ആകുമ്പോഴേക്കും താപനില 42 ഡിഗ്രിയില്‍ വരെയെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ പലസംസ്ഥാനങ്ങളിലും താപനില 40 […]
ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു
ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു. ഇത് കഠിന തണുപ്പിൽ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ജനുവരി എട്ടുവരെ ശക്തമായ കാറ്റിനും ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിൽ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 8.5 ഡിഗ്രി സെൽഷ്യൽസ് രേഖപ്പെടുത്തി. അതേസമയം ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കനത്തമഞ്ഞ് വീഴ്ചയും ഒറ്റപ്പെട്ട ചാറ്റൽ മഴയും തുടരുകയാണ്.