Cricket

ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ല, സഹപ്രവർത്തകർ മാത്രം; വെളിപ്പെടുത്തലുമായി അശ്വിൻ

ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ലെന്ന് സ്പിന്നർ ആർ അശ്വിൻ. ടീമിലുള്ളത് സഹപ്രവർത്തകർ മാത്രമാണ്. എല്ലാവരും അവരവരുടെ വളർച്ചയ്ക്കാണ് ശ്രമിക്കുന്നത് എന്നും അശ്വിൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് അശ്വിൻ്റെ വെളിപ്പെടുത്തൽ. തന്നെ ദേശീയ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്തുകൊണ്ടെന്നും അശ്വിൻ പ്രതികരിച്ചു. “ഈ കാലത്ത് എല്ലാവരും സഹപ്രവർത്തകരാണ്. നേരത്തെ, ടീമിലുള്ളവർ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ സഹപ്രവർത്തകരാണ്. അത് തമ്മിൽ വലിയ അന്തരമുണ്ട്. അടുത്തിരിക്കുന്നയാളെക്കാൾ സ്വയം വളർച്ചയാണ് എല്ലാവരുടെയും ലക്ഷ്യം. ‘എന്താണ് വിശേഷം?’ എന്ന് ചോദിക്കാനൊന്നും […]

Sports

സഞ്ജു സാംസൺ ടീമിൽ; ശ്രീലങ്കക്കെതിരായ ട്വന്‍റി20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ട്വന്റി-20 ടീമിൽ ഇടം പിടിച്ചു. ഏകദിന ടീമിനെ രോഹിത് ശർമയും ട്വന്‍റി20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും. ട്വന്‍റി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ. […]

Uncategorized

ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്; സഞ്ജുവിന് ടി-20യിൽ സാധ്യത

ശ്രീലങ്കക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്. 3 വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരുക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ് വിവരം. ചുരുങ്ങിയ പക്ഷം ടി-20 ടീമിനെ ഹാർദിക് തന്നെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഉൾപ്പെട്ടേക്കും. കെഎൽ രാഹുലിനെ ടി-20 ടീമിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. ടി-20 ലോകകപ്പിലെ മോശം പ്രകടനങ്ങളാണ് രാഹുലിനു തിരിച്ചടി ആയത്. ഏകദിനത്തിൽ രാഹുൽ തുടർന്നേക്കും. അതുകൊണ്ട് […]

Cricket Sports

കളത്തിനു പുറത്തെ കളിയും ജയിച്ച് ടീം ഇന്ത്യ; ഈ ജയത്തിന് മധുരമേറെ

ഒന്നാം ടെസ്റ്റിലെ തോല്‍വി, പര്യടനത്തിനായി എത്തിയ പകുതിയോളം കളിക്കാര്‍ പരിക്കേറ്റ് പുറത്ത്, ഓസീസ് കാണികളുടെ വംശീയാധിക്ഷേപം… പ്രതിന്ധികളുടെ കയത്തില്‍ നിന്ന് ആസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം. അതില്‍ യുവരക്തങ്ങളുടെ അടങ്ങാത്ത ആത്മവീര്യത്തിന്റെ കനലുണ്ട്. അജിന്‍ക്യ രഹാനെ എന്ന പുതിയ നായകന്റെ ആത്മവിശ്വാസമുണ്ട്. എല്ലാറ്റിനും മുകളില്‍ ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവും പോരാട്ടവീര്യവും. കളിക്കളത്തിലെ പതിനൊന്നു പേരോടും അവരുടെ ചീത്തവിളിയോടും മാത്രമായിരുന്നില്ല ഈ പരമ്പരയില്‍ ഇന്ത്യ എതിരിട്ടത്. വംശവെറി നിറഞ്ഞ കാണികളോടു […]