Kerala

ഓലെയ്ക്കും ഊബറിനും ബദലായി കേരള സവാരി; ചിങ്ങം ഒന്ന് മുതൽ ഓട്ടം തുടങ്ങും

കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഊബർ, ഓല മാതൃകയിൽ കേരള സവാരി […]

Kerala

കള്ള ടാക്സികൾ കുടുങ്ങും; നടപടി സ്വീകരിക്കാൻ മന്ത്രിയുടെ നിർദേശം

സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കള്ള ടാക്സികൾ മൂലം നികുതിയിനത്തിൽ കനത്ത നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്വകാര്യ വാഹനം ടാക്സിയായി ഓടുന്നത് മോട്ടോർ വാഹന നിയമത്തിന്‍റെ (സെക്ഷൻ 66) ലംഘനമാണ്. ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിക്കാനും വാഹന പരിശോധനകൾ കർശനമാക്കാനും ഗതാഗത മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. ചില പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ വ്യാപകമായി, കരാർ […]

Gulf

കുവൈത്തില്‍ ലോക്ഡൌണിന് കൂടുതല്‍ ഇളവുകള്‍; ടാക്സി സര്‍വീസ് പുനരാരംഭിച്ചു

കോവിഡ് നിന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടാക്സി സര്‍വീസ് കുവൈത്തില്‍ പുനരാരംഭിച്ചു. നാലുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ടാക്സികള്‍ നിരത്തിലിറങ്ങിയത്. ഒരാള്‍ക്ക് മാത്രമേ ടാക്സിയില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. കുവൈത്തിൽ നിരവധി മലയാളികൾ തൊഴിലെടുക്കുന്ന മേഖലയാണ് ടാക്സി സർവീസ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാലുമാസത്തിലേറെയായി നിരത്തുകളിലിറങ്ങാതിരിക്കുകയായിരുന്നു ടാക്‌സികൾ . കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 21 നാണു ടാക്സി സർവീസ് നിര്‍ത്തലാക്കിയത്. ഇളവുകളുടെ മൂന്നാം ഘട്ടത്തിൽ ഒരു യാത്രക്കാരനെ മാത്രം കയറ്റി സർവീസ് നടത്താനാണു മന്ത്രിസഭ അനുമതി നൽകിയത്. ഒരു […]