Cricket

ഇക്കൊല്ലം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ; അടച്ച നികുതി പൂജ്യം!

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. എല്ലാ വർഷവും ഐപിഎലിലൂടെ ബിസിസിഐ കോടികൾ ഉണ്ടാക്കുന്നു. ഈ വർഷം മീഡിയ റൈറ്റ്സിലൂടെ മാത്രം ബിസിസിഐയ്ക്ക് ലഭിച്ചത് 48,390 കോടി രൂപ. ഇതിൽ നിന്ന് എത്ര രൂപ നികുതി അടച്ചിട്ടുണ്ടാവും? അതറിഞ്ഞാൽ നിങ്ങൾ ഞെട്ടും, പൂജ്യം! ഇത്രയധികം പണം സമ്പാദിച്ചിട്ടും ഒരു രൂപ പോലും ബിസിസിഐ നികുതി അടയ്ക്കാത്തതിനു കാരണം ബിസിസിഐ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായതുകൊണ്ടാണ്. 1996ലാണ് ചാരിറ്റബിൾ ഓർഗനൈസേഷനായി ബിസിസിഐയെ രജിസ്റ്റർ ചെയ്യുന്നത്. ജീവകാരുണ്യ സ്ഥാപനമായി രജിസ്റ്റർ […]

Business Kerala

സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിന്; നികുതി വഴി ഖജനാവിലെത്തിയത് 4,432 കോടി രൂപ !

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 2021-22 ൽ 1,121 കോടിയായിരുന്നു നികുതി വരുമാനം.  സ്വർണ്ണ വിലയിൽ ഉണ്ടായ വർധനവാണ് സർക്കാരിന്റെ നികുതി വരുമാനവും വർധിപ്പിച്ചത്. 2017-18 ൽ 614 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത്. എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി ലഭിച്ചത് 1121 കോടി രൂപയാണ്. 2019 ൽ ഇത് 852 കോടിയും 2020 […]