എറണാകുളം ഇൻഫോപാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. 15 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറായ വയനാട് സ്വദേശി ദിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലായിരുന്നു ടാങ്കർ ലോറി ഇടിച്ചത്. മറ്റൊരു വാഹനത്തിനായി വഴി ഒരുക്കി കൊടുക്കുന്നതിനിടയിൽ അപകടം സംഭവിച്ചു എന്നാണ് ടാങ്കർ ലോറിയുടെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ടാങ്കർ ലോറിയുടെ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി […]
Tag: tanker lorry
വടകരയിൽ പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം
കോഴിക്കോട് വടകര കൈനാട്ടിയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് വടകര – കൈനാട്ടി റോഡിൽ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 1.50 ഓടെയായായിരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസൽ ചോർച്ച അടച്ചു.
സർവീസ് നികുതി നൽകേണ്ടെന്ന് കളക്ടർ; ടാങ്കർ ഉടമകൾ സമരം അവസാനിപ്പിച്ചു
സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കളക്ടർ രേഖാമൂലം അറിയിച്ചു സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് സമരത്തിന്റഎ ഭാഗമായി നിർത്തി വച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുന്ന […]
ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്; ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും
സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകൾനിർത്തി വച്ചു. സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ലോറി ഉടമകൾ സമരം തുടരുന്നത്. ബിപിസിഎൽ എച്ച്പിസിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. 13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിര്ബന്ധിതരായ സാഹചര്യത്തിൽ ആണ് ലോറി ഉടമകൾ സമരം ആരംഭിച്ചത്. കരാർ പ്രകാരം എണ്ണ കമ്പനികളാണ് സർവീസ് ടാക്സ് […]