ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാട്. കേരള ജലവിഭവ വകുപ്പിന്ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് വിശദീകരിച്ചു. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാർ ഡാം തുറന്ന സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കുണ്ടായി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Tag: Tamil Nadu
മുല്ലപ്പെരിയാർ: വിവാദ മരംമുറി മരവിപ്പിച്ച് ഉത്തരവിറങ്ങി
ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിയ വിവാദ ഉത്തരവ് മരവിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യ ജീവി ബോർഡിന്റെയും അനുവാദത്തോടെ മാത്രമെ പെരിയാർ കടുവാ സങ്കേതത്തിലെ മരം മുറിക്കാനാവൂ എന്ന് കാണിച്ചാണ് പുതിയ ഉത്തരവ്. ഈ അനുവാദം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലാത്തതിനാൽ മരം മുറിക്കാനുള്ള സർക്കാർ ഉത്തരവിൽ തൽക്കാലം തുടർ നടപടികൾ പാടില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ […]
തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത; കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
വെള്ളിയാഴ്ച്ചയ്ക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ സ്വാധീനത്തിൽ നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. വീടിനുപുറത്തിറങ്ങുമ്പോൾ […]
സ്കൂൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും
സ്കൂളുകൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും. വിഷയം നാളെ കളക്ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ സ്റ്റേറ്റ് ചീഫ് സെക്രട്ടറി ചർച്ച ചെയ്യും. സെപ്തംബർ ഒന്ന് മുതലാണ് തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് നിലവിൽ തുറന്നിട്ടുള്ളത്. (students Covid Tamil Nadu) സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന സർക്കാർ വിദ്യാർത്ഥികളും അധ്യാപകരും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. ഇത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും സ്കൂൾ തുറന്ന് രണ്ടാം […]
തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി; അടുത്ത മാസം മുതൽ ഭാഗീകമായി സ്കൂളുകൾ തുറക്കാൻ തീരുമാനം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.അടുത്ത മാസം ഒന്നുമുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും ധാരണ. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനും തീരുമാനമായി. ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്‌സിംഗ് കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും യോഗത്തില്‍ […]
വാളയാറിൽ നിയന്ത്രണം കർശനമാക്കി തമിഴ്നാട്
കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി തമിഴ്നാട്. 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റോ തിങ്കളാഴ്‌ച മുതൽ തമിഴ്നാട് നിർബന്ധമാക്കി. കൂടുതൽ പൊലീസ്, ആരോഗ്യ പ്രവർത്തകരെ അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കൊവിഡ് പോർട്ടലിൽ രജിസ്ട്രേഷനും നിർബന്ധമാക്കി. ഇതൊന്നുമില്ലാത്തവരെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയാണ് കടത്തിവിട്ടത്. വാളയാറിന് പുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും ചൊവ്വാഴ്‌ച മുതൽ പരിശോധന കർശനമാക്കും. ഇരു സംസ്ഥാനങ്ങളിലെയും ബസുകൾ വാളയാർ വരെയാണ് സർവീസ്. […]
വാക്സിന്‍ ഉള്‍പെടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉത്പാദിപ്പിക്കും; സാധ്യതകള്‍ തേടി തമിഴ്നാട്
വാക്സിന്‍ ഉള്‍പെടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്ഥാനത്തികത്തുതന്നെ ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ തേടി തമിഴ്‌നാട്. തല്‍പരരായ ദേശീയ- അന്തര്‍ദേശീയ കമ്പനികള്‍ മെയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷനാകും (ടിഡ്‌കോ) കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. 50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്ത സംരംഭത്തിന്‍റെ അടിസ്ഥാനത്തില്‍ ടിഡ്‌കോ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കും. കോവിഡ് വാക്സിന്‍, ഓക്സിജന്‍ പ്ലാന്‍റുകള്‍, മറ്റു ജീവന്‍ രക്ഷാ […]
പ്രതിപക്ഷ എം.എല്‍.എമാര്‍ ഉള്‍പെടെ 13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ച് സ്റ്റാലിന്‍
പ്രതിപക്ഷ എം.എൽ.എമാരെ ഉൾപെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ വിജയഭാസ്കർ അടങ്ങുന്നതാണ് ടാസ്ക്ഫോഴ്സ്. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ. മേയ് 13 ന് വിളിച്ചുചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം. ഡോ. ഏഴിലൻ (ഡി.എം.കെ), ജി.കെ. മണി (പി.എം.കെ), എ.എം. മണിരത്നം (കോൺഗ്രസ്), നഗർ നാഗേന്ദ്രൻ (ബി.ജെ.പി), സൂസൻ തിരുമലൈകുമാർ (എം.ഡി.എം.കെ), എസ്.എസ്. ബാലാജി (വി.സി.കെ), ടി. രാമചന്ദ്രൻ (സി.പി.ഐ), ഡോ. […]
അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്; പൊലീസ് പരിശോധന കർശനമാക്കി
തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം ഇ-പാസ് വാങ്ങാൻ. അതിർത്തിയിൽ എത്തുന്നവരുടെ സാംപിൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ കാത്തുനിൽക്കേണ്ടി സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോൺ നമ്പറും നൽകി യാത്രക്കാർക്ക് പോകാം. പരിശോധനാ ഫലം ഫോണിലേയ്ക്ക് അയച്ചു നൽകുകയാണ് ചെയ്യുക.
തമിഴ്‌നാട്ടില്‍ നേതാക്കളുടെ പ്രതിമകള്‍ പൊതിഞ്ഞുകെട്ടി മറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടിലെ പ്രതിമകളെയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒളിപ്പിക്കുന്നു. തുണികളും പ്ലാസ്റ്റിക് ഷീറ്റുകളുമുപയോഗിച്ച് പൊതിഞ്ഞുകെട്ടി മറച്ച അവസ്ഥയിലാണ് അതിര്‍ത്തിയിലെ പ്രതിമകള്‍. കാമരാജ്, അണ്ണാദുരൈ, ഇന്ദിരാഗാന്ധി, എംജിആര്‍ തുടങ്ങി എല്ലാ നേതാക്കളുടെയും പ്രതിമകള്‍ തുണികൊണ്ട് പൊതിഞ്ഞുകെട്ടിയും മൂടുപടം അണിയിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം ഒളിപ്പിച്ചു. ഉദ്ഘാടന വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങളും കടലാസുകൊണ്ട് മറയ്ക്കും. ചിലയിടങ്ങളില്‍ കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്നാല്‍ കമ്മീഷന്റെ ഈ […]