ടി-20 ലോകകപ്പിനു മുന്നോടിയായി സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ. രണ്ട് സന്നാഹമത്സരങ്ങളാണ് ഇന്ത്യ ലോകകപ്പിനു മുൻപ് കളിക്കുക. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. ഒക്ടോബർ 18ന് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ഇന്ത്യ 20ന് ഓസ്ട്രേലിയക്കെതിരെയും സന്നാഹമത്സരത്തിൽ കളിക്കും. (india warm up matches) കഴിഞ്ഞ മാസം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് […]
Tag: T20 WORLD CUP
ടി-20 ലോകകപ്പ്: ഇന്ത്യയുടെ മത്സരങ്ങൾ ഇങ്ങനെ
ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങൾ ഐസിസി പുറത്തുവിട്ടു. യോഗ്യതാ മത്സരങ്ങൾ ഒമാൻ, അബുദാബി, ഷാർജ എന്നീ വേദികളിലും സൂപ്പർ 12 മത്സരങ്ങൾ അബുദാബി, ദുബായ്, ഷാർജ എന്നീ വേദികളിലുമായാണ് നടക്കുക. യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. പിറ്റേന്ന്, ഒക്ടോബർ 24 മുതലാണ് ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാവുക. (t20 world cup india) സൂപ്പർ 12 ഘട്ടത്തിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം പാകിസ്താ, അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് […]
ടി-20 ലോകകപ്പിൽ കളിക്കും; ഒരുക്കങ്ങൾ നടക്കുന്നു: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മീഡിയ മാനേജർ
വരുന്ന ടി-20 ലോകകപ്പിൽ കളിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ത്രിരാഷ്ട്ര പരമ്പരക്കായി വിവിധ രാജ്യങ്ങളിൽ വേദികൾ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്തെ ക്രിക്കറ്റ് ടീമിൻ്റെ ഭാവിയെപ്പറ്റി അനിശ്ചിതത്വങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മീഡിയ മാനേജരുടെ പ്രതികരണം. (afganistan t20 world cup) “ഞങ്ങൾ ടി-20 ലോകകപ്പിൽ കളിക്കും. തയ്യാറെടുപ്പുകൾ നടക്കുകയാണ്. ലഭ്യമായിട്ടുള്ള താരങ്ങൾ അടുത്ത ദിവസങ്ങളിൽ പരിശീലനത്തിലേക്ക് തിരികെ എത്തും. വെസ്റ്റ് […]
ടി-20 ലോകകപ്പ് യുഎഇയിൽ; ഔദ്യോഗിക സ്ഥിരീകരണമായി
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി. രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ചാണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. വിവരം ബിസിസിഐ സ്ഥിരീകരിച്ചു. ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക. ഉയരുന്ന കൊവിഡ് ബാധയ്ക്കിടയിലും ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നതിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് വേദി മാറ്റിയതായി ബിസിസിഐ പ്രഖ്യാപിച്ചത്. യുഎഇയിലേക്ക് ഐപിഎൽ മാറ്റുകയാണെന്നും ഇക്കാര്യം ഐസിസിയെ അറിയിച്ചുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങൾ ഒമാനിൽ നടത്തുന്നതിൽ ബിസിസിഐക്ക് […]
ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചേക്കും; തീരുമാനം നിര്‍ണായക യോഗത്തിന് ശേഷം
മെയ് 26നും 28നും ചേരുന്ന ഐസിസി യോഗത്തില്‍ ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. മൂന്ന് കാര്യങ്ങളാണ് ഈ ഐസിസി യോഗത്തില്‍ പ്രധാനമായും അജണ്ടയില്‍ വരിക ഈ വര്‍ഷം നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും. കോവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിശ്ചയിച്ചിരുന്നത് പോലെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ഐസിസി. എപ്പോള്‍ ടി20 ലോകകപ്പ് നടത്താമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ക്രിക്കറ്റ് […]