Sports

ഇംഗ്ലണ്ട് ടി20 ചാമ്പ്യന്മാർ, പാക്ക് പരാജയം 5 വിക്കറ്റിന്

ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റിൽസ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. ബെൻ സ്‌റ്റോക്‌സ്, സാം കുറാൻ, ആദിൽ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങൾ. പാക്ക് ബൗളർമാരുടെ തീ തുപ്പും പന്തുകൾക്ക് മുന്നിൽ പതറാതെ നിന്ന സ്റ്റോക്സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ […]

Cricket

ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം?

ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്. നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് […]

Sports

ടി 20 ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താൻ ഫൈനലിലെത്തി. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു മത്സരങ്ങളിൽ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യ-പാകിസ്താൻ കലാശപ്പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ […]

Sports

ടി 20 ലോകകപ്പ് സെമി; ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ടി 20 ലോകകപ്പിലെ ന്യൂസിലന്‍ഡ്-പാകിസ്താൻ സെമിഫൈനലിൽ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും അവസാന സൂപ്പര്‍-12 മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനെയാണ് ഇന്ന് അണിനിരത്തിയത്. ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ജേതാക്കളെ ഫൈനലില്‍ 13-ാം തിയതി നേരിടും. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് കളി. ന്യൂസിലന്‍ഡ് ടീം: Finn Allen, […]

Sports

ട്വന്റി 20 ലോകകപ്പ്; ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍

ട്വന്റി 20 ലോകകപ്പ് ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍. നവംബര്‍ 13 ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി20 ലോകകപ്പ് ഫൈനല്‍. മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി ഗാനമാലപിക്കുന്നത്. ഓസ്‌ട്രേലിയയിലെ ലോകപ്രശസ്ത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ മലയാളി ഗായികയാണ് ജാനകി ഈശ്വര്‍. ദി വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും […]

Sports

ടി-20 ലോകകപ്പ്: പാകിസ്താനെ തകർത്ത് സിംബാബ്‌വെ, വിജയം ഒരു റണ്ണിന്

ടി-20 ലോകകപ്പില്‍ പാകിസ്താനെ തകർത്ത് സിംബാബ്‌വെ. ഒരു റണ്ണിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി. മോശം തുടക്കമായിരുന്നു പാകിസ്ഥാന്റേത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. […]

Cricket

ടി-20 ലോകകപ്പ്: നെതർലൻഡിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പർ 12ൽ

ടി-20 ലോകകപ്പിൽ ശ്രീലങ്ക സൂപ്പർ 12ൽ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ നെതർലൻഡിനെ 16 റൺസിനു വീഴ്ത്തിയാണ് ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ. ശ്രീലങ്കക്കായി ബാറ്റിംഗിൽ കുശാൽ മെൻഡിസും (79 റൺസ്) ബൗളിംഗിൽ വനിന്ദു ഹസരങ്കയും (3 വിക്കറ്റ്) തിളങ്ങി. മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യമായി പന്തെറിഞ്ഞതോടെ റൺ വരണ്ടു. […]

Sports

ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് വസീം അക്രം

ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് മുൻ പാകിസ്താൻ താരം വസീം അക്രം. ടി-20യിൽ തല്ലുകിട്ടുക സ്വാഭാവികമാണെന്നും ഉമ്രാനെ പിന്തുണയ്ക്കണമെന്നും അക്രം പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും ഇന്ത്യ അത് ഗ്യാരേജിൽ ഇട്ടിരിക്കുകയാണെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്. “നിങ്ങള്‍ അവനെ കാണുന്നുണ്ടോ? ഉമ്രാന്‍ മാലിക്ക്… അവനു വേഗതയുണ്ട്. ഇന്ത്യ അവനെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോയി. പക്ഷേ തല്ലുവാങ്ങി. ടി-20യില്‍ അങ്ങനെ സംഭവിക്കും. എങ്കിലും അവനെ പിന്തുണയ്ക്കണം. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ അവനെ എപ്പോഴും സ്‌ക്വാഡില്‍ […]

Cricket

ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു; മഹ്‌മൂദുള്ള പുറത്ത്

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പിൽ ടീമിനെ നയിച്ച മുതിർന്ന താരം മഹ്‌മൂദുള്ളയെ 15 അംഗ ടീമിൽ പരിഗണിച്ചില്ല. അടുത്തിടെ ടി-20കളിൽ നിന്ന് വിരമിച്ച മുഷ്ഫിക്കർ റഹീം ഉൾപ്പെടെ ഈ മാസം ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ കളിച്ച 5 താരങ്ങളെയും ലോകകപ്പിൽ പരിഗണിച്ചില്ല. ഏഷ്യാ കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെട അനാമുൽ ഹഖ്, മുഹമ്മദ് നയിം, പർവേസ് ഹുസൈൻ, മെഹദി ഹസൻ എന്നിവരെയാണ് ടി-20 ലോകകപ്പിനുള്ള […]

Cricket

സഞ്ജു ടി-20 ലോകകപ്പ് ടീമിലേക്ക്?; അഭ്യൂഹം ശക്തം

മലയാളി താരം സഞ്ജു സാംസൺ ടി-20 ലോകകപ്പ് ടീമിലേക്കെന്ന് സൂചന. സഞ്ജു ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ നല്ല സാധ്യതയുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോർട്സ്കീഡ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ടീമിൽ ചില മാറ്റങ്ങളുണ്ടാവുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞതും ഈ റിപ്പോർട്ടിനു ശക്തി പകർന്നു. എന്നാൽ, ഇതിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല.  ടി-20യിൽ വർഷങ്ങളായി മോശം പ്രകടനങ്ങൾ നടത്തുന്ന ഋഷഭ് പന്തിനു പകരമാവും സഞ്ജു ഉൾപ്പെടുക എന്നാണ് സൂചന. നിലവിൽ ഫോമും സമീപകാല പ്രകടനങ്ങളും സഞ്ജുവിനെ […]