Kerala

28 സീറ്റിൽ നിന്ന് 21 ലേക്ക്‌ എൽഡിഎഫ്‌ വീണെന്ന് ടി.സിദ്ദിഖ്; ഏഴ് പതിനാലായത് ഇരിക്കൂറല്ല മട്ടന്നൂരാണെന്ന് ഷാഫി പറമ്പിൽ

കണ്ണൂർ മട്ടന്നൂർ നഗരസഭയിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. 35 വാർഡുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ 21 ഇടത്ത് എൽ.ഡി .എഫ് വിജയിച്ചപ്പോൾ 14 ഇടങ്ങളിൽ യു ഡി എഫ് അട്ടിമറി വിജയം നേടി. എൽ.എഡി.എഫ് ഭരണം നിലനിർത്തിയെങ്കിലും സീറ്റെണ്ണം ഇരട്ടിയാക്കിയതിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. ‘ഏഴ് പതിനാലായത് ഇരിക്കൂറല്ല മട്ടന്നൂരാണ്.ഓർത്തോളൂ..’ എന്നാണ് ഷാഫി ഷാഫി പറമ്പിൽ എംഎൽഎ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ‘തൃക്കാക്കരക്ക് പിന്നാലെ കേരളം മാറ്റത്തിന്റെ പാതയിൽ തുടരുകയാണ്. ഇടതുകോട്ടയിൽ ഉജ്ജ്വല […]

Kerala

എസ്എഫ്ഐ ആക്രമണം സഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാനൊരുങ്ങി ടി. സിദ്ധിഖ്

രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകുന്നത്. കൽപ്പറ്റയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസിനെ ആക്രമിച്ച ടി സിദ്ധിഖ്‌ എംഎൽഎയുടെ ഗൺമാനെ സസ്പെൻഡ് ചെയ്തിരുന്നു. കൽപ്പറ്റയിൽ കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗൺമാൻ സ്‌മിബിൻ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ […]

Kerala

”ബിനീഷിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല, ഈ ചിത്രമൊക്കെ “നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിൽ നിന്നാണ്”- ടി. സിദ്ദിഖ്

ഈ ചിത്രമൊക്കെ യൂണിവേഴ്സിറ്റി യൂനിയൻ കലോൽസവത്തിലെ “നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിൽ നിന്നാണ്. പുതിയ നാടകം.” കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ” ബിനീഷ്‍ കോടിയേരിയുടെ അറസ്റ്റിനെ പരിഹസിച്ച് ടി. സിദ്ദിഖ്. ബിനീഷ് കോടിയേരിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കില്‍ ടി. സിദ്ദിഖിന്‍റെ പോസ്റ്റ്. ”ബിനീഷ്‌ കോടിയേരിക്ക്‌ പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രമൊക്കെ യൂണിവേഴ്സിറ്റി യൂനിയൻ കലോൽസവത്തിലെ “നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന നാടകത്തിൽ നിന്നാണ്. പുതിയ നാടകം.” കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ”. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി […]