ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യ പരമ്പര സ്വന്തമാക്കും. യുവാക്കളടങ്ങിയ ഒരു ടീം നിലവിലെ ടി-20 ലോക ജേതാക്കളായ ആധികാരികമായി തകർത്തുകളയുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ കളി ഓസ്ട്രേലിയ മുന്നോട്ടുവച്ച 209 റൺസ് വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന […]
Tag: T-20 CRICKET
‘ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ സഞ്ജു നേട്ടം കൊയ്യും’; സാബ കരീം
ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ മലയാളി താരം സഞ്ജു സാംസൺ കൂടുതൽ നന്നായി കളിക്കുമെന്ന് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ സാബ കരീം. എക്സ് ആപ്പിലെ ഒരു പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ഉദാഹരിച്ചാണ് സാബ കരീമിൻ്റെ നിരീക്ഷണം. ‘ധോണി ആദ്ദേഹത്തിന്റെ അഞ്ചാമത്തെ ഇന്നിങ്സിൽ 148 റൺസ് നേടിയതോടെ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാസങ്ങൾക്കകം 183 റൺസ് കൂടി നേടിയതോടെ ടീമിലെ സ്ഥാനം ഉറപ്പിച്ചു. വിൻഡീസിനെതിരായ മൂന്നാം ഏകദിനം സഞ്ജുവിന് […]
വിൻഡീസ് പര്യടനം ഇന്ന് മുതൽ അമേരിക്കയിൽ; സമനില ലക്ഷ്യമിട്ട് ഇന്ത്യ, പരമ്പര നേടാൻ വിൻഡീസ്
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-2നു പിന്നിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പര നേടാൻ വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങും. ഏകദിന പരമ്പരയിലെയും ആദ്യ രണ്ട് ടി-20യിലെയും മോശം പ്രകടനങ്ങൾക്ക് ശേഷം സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ഊർജമായിട്ടുണ്ട്. ഇതോടൊപ്പം […]
55 പന്ത്, 13 സിക്സ്, 10 ബൗണ്ടറി, 137 റൺസ് നോട്ടൗട്ട്; നിക്കോളാസ് പൂരാൻ്റെ അടിയോടടിയിൽ എംഎൽസി കിരീടം എംഐ ന്യൂയോർക്കിന്
പ്രഥമ മേജർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിന്. ഫൈനലിൽ സിയാറ്റിൽ ഓർകാസിനെ തകർത്തെറിഞ്ഞാണ് എംഐയുടെ കിരീടധാരണം. ഓർകാസ് മുന്നോട്ടുവച്ച 184 റൺസ് വിജലയക്ഷ്യം 16 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടപ്പെടുത്തി എംഐ ന്യൂയോർക്ക് മറികടന്നു. 55 പന്തിൽ 137 റൺസ് നേടി പുറത്താവാതെ നിന്ന നിക്കോളാസ് പൂരാനാണ് എംഐയ്ക്ക് ജയമൊരുക്കിയത്. ഓർകാസിനായി 52 പന്തിൽ 87 റൺസ് നേടിയ ക്വിൻ്റൺ ഡികോക്കിൻ്റെ പ്രകടനം പാഴായി. ആദ്യം ബാറ്റ് ചെയ്ത ഓർകാസിനായി […]
ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ; ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കാൻ നൽകുന്നത് കോടികൾ
പ്രമുഖ 6 ഇംഗ്ലണ്ട് താരങ്ങളെ ചാക്കിട്ടുപിടിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള കരാർ റദ്ദാക്കി ഫ്രാഞ്ചൈകളുമായി കരാറൊപ്പിട്ടാൽ കോടികൾ നൽകാമെന്നാണ് വാഗ്ധാനം. ഇതിനായി പ്രമുഖരായ ആറ് താരങ്ങളെ ഫ്രാഞ്ചൈസികൾ സമീപിച്ചു കഴിഞ്ഞു എന്ന് ദി ടൈംസ് ലണ്ടൻ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിവിധ ടി-20 ലീഗുകളിൽ ടീമുകളുള്ള ഫ്രാഞ്ചൈസികളാണ് ഇംഗ്ലണ്ട് താരങ്ങളെ സമീപിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ഇൻഡീസിലെ കരീബിയൻ പ്രീമിയർ ലീഗ്, ദക്ഷിണാഫ്രിക്കയിലെ എസ്എ ടി-20 ലീഗ്, യുഎഇയിലെ ഐഎൽ […]
രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം; പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ
പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ. ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഗാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ഇന്നലെ പാകിസ്താൻ മുന്നോട്ടുവച്ച 131 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ ഒരു പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ വിജയതീരമണഞ്ഞു. (afghanistan won pakistan t20) മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകിയ പാകിസ്താന് രണ്ടാം മത്സരത്തിലും തിരിച്ചടിയായിരുന്നു ഫലം. അഫ്ഗാൻ […]
പിഎസ്എലിൽ റെക്കോർഡ് ചേസ്; 241 റൺസ് പിന്തുടർന്ന് വിജയിച്ചത് 10 പന്തുകൾ ബാക്കിനിൽക്കെ
പാകിസ്താൻ സൂപ്പർ ലീഗിൽ റെക്കോർഡ് ചേസ്. ബാബർ അസമിൻ്റെ പെഷവാർ സാൽമി മുന്നോട്ടുവച്ച 241 റൺസിൻ്റെ വിജയലക്ഷ്യം 10 പന്തുകൾ ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് മറികടന്നു. പെഷവാർ സാൽമിക്കായി ബാബർ അസമും ക്വെറ്റയ്ക്കായി ജേസ റോയും സെഞ്ചുറികൾ നേടി. ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ ചേസാണ് ഇന്നലെ നടന്നത്. (Quetta Gladiators PSL Peshawar) സീസണിലെ കണ്ടുപിടുത്തമായ സൈം അയൂബും ബാബർ അസവും ചേർന്ന് മിന്നും തുടക്കമാണ് […]
ദക്ഷിണാഫ്രിക്കയുടെ പുതിയ ടി-20 ക്യാപ്റ്റനായി എയ്ഡൻ മാർക്രം; ബാവുമ ടീമിൽ നിന്ന് പുറത്ത്
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ടി-20 ക്യപ്റ്റനായി എയ്ഡൻ മാർക്രമിനെ നിയമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലാണ് മാർക്രം ആദ്യമായി ദേശീയ ടീമിനെ നയിക്കുക. മുൻ ക്യാപ്റ്റൻ ടെംബ ബാവുമയെ ടീമിൽ പരിഗണിച്ചില്ല. മുൻ താരം ജെപി ഡുമിനിയെ ബാറ്റിംഗ് പരിശീലകനായും റോറി ക്ലീൻവെൽറ്റിനെ ബൗളിംഗ് പരിശീലകനായും നിയമിച്ചു. ഈ മാസം 16 മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുക. പ്രഥമ സൗത്ത് ആഫ്രിക്ക ടി-20 ടൂർണമെൻ്റിൽ മാർക്രം സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ ചാമ്പ്യന്മാരാക്കിയിരുന്നു. ഇതിനു പിന്നാലെ ഐപിഎലിൽ […]
ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞൊതുക്കി; ഇന്ത്യക്ക് കൂറ്റൻ ജയം, പരമ്പര
ന്യൂസീലൻഡിനെതിരായ അവസാന ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്ത്യ മുന്നോട്ടുവച്ച 235 റൺ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 12.1 ഓവറിൽ 66 റൺസിന് ഓളൗട്ടായി. 168 റൺസിനു മത്സരം വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന സ്കോറിനു സ്വന്തമാക്കി. 25 പന്തിൽ 35 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസീലൻഡ് നിരയിൽ തിളങ്ങിയത്. കുൽദീപ് യാദവ് ഒഴികെ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി. ഫിൻ […]
ഇന്ത്യ – ന്യൂസീലൻഡ് ആദ്യ ടി-20 ഇന്ന്; പൃഥ്വി ഷാ കളിച്ചേക്കില്ല
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. റാഞ്ചി ഝാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ടി-20 പരമ്പരയും നേടാനാണ് ഇറങ്ങുന്നത്. എന്നാൽ, ടി-20 പരമ്പരയെങ്കിലും നേടി മുഖം രക്ഷിക്കുകയാവും കിവീസിൻ്റെ ലക്ഷ്യം. ഏറെക്കാലത്തിനു ശേഷം മുംബൈ ബാറ്റർ പൃഥ്വി ഷാ ടീമിൽ ഇടം നേടിയെങ്കിലും ഇന്ന് കളിച്ചേക്കില്ല. ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക […]