Cricket

ബാസിത്തിൻ്റെ വെടിക്കെട്ടിൽ മുഖം രക്ഷിച്ച് കേരളം; അസമിൻ്റെ വിജയലക്ഷ്യം 128 റൺസ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ നിരാശപ്പെടുത്തി കേരളം. അസമിനെതിരെ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് മാത്രമേ നേടാനായുള്ളൂ. ഏഴാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച അബ്ദുൽ ബാസിത്ത് ആണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 31 പന്തിൽ 46 റൺസ് നേടിയ ബാസിത്ത് നോട്ടൗട്ടാണ്. അസമിനായി ബൗളർമാരെല്ലാം തിളങ്ങി. (kerala innings assam smat) തുടരെ ആറ് മത്സരങ്ങൾ വിജയിച്ച് നോക്കൗട്ട് ഉറപ്പിച്ച […]

Cricket Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിനെതിരെ തകർത്തു; കേരളത്തിന് തുടർച്ചയായ മൂന്നാം ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ബീഹാറിനെ 6 വിക്കറ്റിനു വീഴ്ത്തിയ കേരളം ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത ബീഹാറിനെ 111 റൺസിന് ഒതുക്കിയ കേരളം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 13 ഓവറിൽ വിജയലക്ഷ്യം മറികടന്നു. കരുത്തുറ്റ കേരള ബൗളിംഗ് നിരയ്ക്കെതിരെ ബീഹാർ ചീട്ടുകൊട്ടാരം പോലെയാണ് തകർന്നത്. 32 പന്തിൽ 37 റൺസ് നേടിയ ഗൗരവ് ആണ് ബീഹാറിൻ്റെ ടോപ്പ് സ്കോറർ. ബാറ്റർമാരെയൊന്നും നിലയുറപ്പിക്കാൻ […]

Cricket

ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി; യുവരാജിൻ്റെ റെക്കോർഡ് തകർത്ത് റെയിൽവേയ്സ് താരം

ടി-20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്ന റെക്കോർഡ് ഇനി റെയിൽവേയ്സിൻ്റെ മധ്യനിര താരം അശുതോഷ് ശർമയ്ക്ക്. 2007 ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ ഫിഫ്റ്റി നേടിയ യുവരാജ് സിംഗിൻ്റെ റെക്കോർഡാണ് അശുതോഷ് തകർത്തത്. കഴിഞ്ഞ ദിവസം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ വെറും 11 പന്തുകളിൽ അശുതോഷ് ഫിഫ്റ്റി തികച്ചു. 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിലാണ് അശുതോഷ് ക്രീസിലെത്തിയത്. പിന്നീട് […]

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വിഷ്ണു വിനോദിൻ്റെ വെടിക്കെട്ട് സെഞ്ചുറി; സർവീസസിനെതിരെ കേരളത്തിന് ഒരു റൺ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിൽ സർവീസസിനെതിരെ കേരളത്തിന് ആവേശജയം. ഒരു റണ്ണിനാണ് കേരളം സർവീസസിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാനേ സാധിച്ചുള്ളൂ. കേരളത്തിനായി 62 പന്തിൽ 109 റൺസ് നേടി പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് തിളങ്ങിയത്. (trophy kerala won services) […]

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു നിരാശപ്പെടുത്തിയെങ്കിലും ഹിമാചലിനെ വീഴ്ത്തി കേരളം; ഇന്ന് എതിരാളികൾ സർവീസസ്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ഹിമാചൽ പ്രദേശിനെ വീഴ്ത്തി കേരളം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ 35 റൺസിൻ്റെ മികച്ച ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ 128 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഹിമാചലിനെ തകർത്ത് സീസൺ ആരംഭിച്ചത് കേരളത്തിന് ആത്മവിശ്വാസം നൽകും. (smat kerala won […]

Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി; പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹിമാചലിനു വേണ്ടി സുമീത് വർമ (51), ആകാശ് വസിഷ്ട് (43) എന്നിവർ ബാറ്റിംഗിലും ഋഷി ധവാൻ (25 റൺസിന് മൂന്ന് വിക്കറ്റ്) ബൗളിംഗിലും തിളങ്ങി. ശുഭ്മൻ ഗിൽ (32 പന്തിൽ 45) ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. […]

Cricket

സച്ചിൻ ബേബിയ്ക്കും സഞ്ജുവിനും ഫിഫ്റ്റി; കേരളത്തിന് മികച്ച സ്കോർ

ജമ്മു കശ്‌മീരിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 184 റൺസ് നേടി. 32 പന്തുകളിൽ 62 റൺസെടുത്ത മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സഞ്ജു 56 പന്തിൽ 62 റൺസ് നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം പുതിയ ഓപ്പണിങ്ങ് ജോഡിയെയാണ് പരീക്ഷിച്ചത്. രോഹൻ കുന്നുമ്മലിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗിനിറങ്ങി. എന്നാൽ, […]

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ സഞ്ജു നയിക്കും, ഷോൺ റോജർ ടീമിൽ

ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ കേരളത്തെ സഞ്ജു സാംസൺ നയിക്കും. കഴിഞ്ഞ സീസണിലും സഞ്ജു ആണ് കേരളത്തെ നയിച്ചത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 17 അംഗ ടീമിൽ 19 വയസുകാരനായ ഷോൺ റോജറും ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് പണ്ഡിറ്റുകൾ ഏറെ ഉറ്റുനോക്കുന്ന താരമാണ് ഷോൺ റോജർ. സഞ്ജുവിൻ്റെ വഴിയേ ഇന്ത്യൻ ടീം വരെ എത്താനുള്ള കഴിവ് താരത്തിനുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കായി അണ്ടർ 19 ടീമിൽ ഷോൺ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കളിച്ച എസ് […]

Cricket Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇംപാക്ട് പ്ലയർ അവതരിപ്പിക്കാനൊരുങ്ങി ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഈ സൗകര്യം പിന്നീട് ഐപിഎലിലും പരീക്ഷിക്കുമെന്നാണ് വിവരം. പ്ലെയിങ്ങ് ഇലവനിൽ ഇല്ലാത്ത, ടീം ഷീറ്റിലെ നാല് സബ്സ്റ്റിറ്റ്യൂഷനുകളിൽ പെട്ട ഒരു താരത്തെ മത്സരത്തിനിടെ കളത്തിലിറക്കാം എന്നതാണ് ഇംപാക്ട് പ്ലയറിൻ്റെ സവിശേഷത. ബിഗ് ബാഷ് ലീഗിൽ നേരത്തെ ഈ സൗകര്യം വന്നിരുന്നു. ടീം ഷീറ്റിലെ 12ആമത്തെയോ 13ആമത്തെയോ താരത്തെ ‘എക്സ് ഫാക്ടർ’ പ്ലയറായി ഇറക്കാമെന്നായിരുന്നു ഇത്. ആദ്യ ഇന്നിംഗ്സിൻ്റെ […]

Kerala

അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ്; സിക്സറടിച്ച് ഷാരൂഖ് ഖാന്റെ ഫിനിഷ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്

സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്നാടിന്. തുടർച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് കിരീടം നേടുന്നത്. ആവേശോജ്ജ്വലമായ മത്സരത്തിൽ കർണാടകയെ 4 വിക്കറ്റിന് തമിഴ്നാട് കീഴടക്കി. 152 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ തമിഴ്നാട് അവസാന പന്തിൽ ജയം പിടിക്കുകയായിരുന്നു. 15 പന്തിൽ 33 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാരൂഖ് ഖാനാണ് വിജയശില്പി. (tamilnadu syed mushtaq ali) ആദ്യം ബാറ്റ് ചെയ്ത കർണാടക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 151 റൺസ് നേടിയത്. ടോപ്പ് ഓർഡർ […]