Kerala

‘തിരമേലെ സവാരി’: കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ

കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി വിദഗ്ധർ. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ, ചെന്നൈ ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ യുണൈറ്റഡ് വേ ഓഫ് ചെന്നൈയും കോഴിക്കോട് ആസ്ഥാനമായുള്ള ജെല്ലിഫിഷ് വാട്ടർസ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച്, കോഴിക്കോട്ടെ തീരപ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 പെൺകുട്ടികൾക്കായാണ് നീന്തൽ പരിശീലനം സംഘടിപ്പിച്ചത്. ‘റൈഡിംഗ് ദ വേവ്‌സ്’ എന്ന പേരിൽ നടന്ന ത്രിദിന നീന്തൽ, ജീവിത നൈപുണ്യ, സമുദ്ര സംരക്ഷണ പരിശീലന ക്യാമ്പ് സെപ്റ്റംബർ 26-28 തിയതികളിലാണ് സംഘടിപ്പിച്ചത്. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് […]

India National

ഒളിമ്പിക്സ് നീന്തലിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാന പട്ടേൽ

ടോക്കിയോ ഒളിമ്പിക്സ് നീന്തലിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായി മാന പട്ടേൽ. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിനിയായ മാന ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു മാനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ദേശീയ ഗെയിംസിൽ 50 മീറ്റർ, 200 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ സ്വർണം നേടിയിട്ടുള്ള താരമാണ് മാന. ബാക്ക്‌സ്‌ട്രോക്കിൽ നിലവിലെ ദേശീയ റെക്കോർഡും മാനയുടെ പേരിലാണ്. ഒളിമ്പിക്സ് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യൻ നീന്തൽ താരമാണ് […]