ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടട്രേറ്റ്. ചെറുതും വലുതുമായ പദ്ധതികളില്‍ കമ്മീഷന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ശിവശങ്കരനൊപ്പം പ്രവർത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്തേക്കും. അതേസമയം സ്വർണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ എന്‍ഐഎയും കസ്റ്റംസും ആരംഭിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വിവിധ പദ്ധതികളില്‍ ശിവശങ്കരനും ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും കമ്മീഷന്‍ ഇടപാട് നടത്തിയിട്ടുണ്ടോ എന്നാണ് ഇഡിയുടെ സംശയം. പല […]
Tag: swapna suresh
‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്’ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍
അലാവുദ്ദീന്‍ എന്ന പരിചയക്കാരന് യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ തന്നെ സമീപിച്ചിരുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി മന്ത്രി. ‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്’ എന്ന തലക്കെട്ടോടുകൂടിയാണ് മന്ത്രിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ പരാമര്‍ശം. റംസാന്‍ കിറ്റുകളും വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും വിതരണം ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍സല്‍ ജനറലിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ അങ്ങോട്ടു കയറി […]
വിദേശത്തേയ്ക്ക് ആദ്യം ഡോളർ കടത്തിയത് കോൺസുൽ ജനറലും അറ്റാഷേയും ചേർന്ന് : സ്വപ്ന
വിദേശത്തേയ്ക്ക് ആദ്യം ഡോളർ കടത്തിയത് കോൺസുൽ ജനറലും അറ്റാ ഷേയും ചേർന്നെന്ന് സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് എറണാകുളം എകണോമിക്ക് ഒഫൻസ് കോടതിയെ അറിയിച്ചു. ഡോളർ വിദേശത്തേയ്ക്ക് കടത്തിയതിന് സ്വപ്നയ്ക്കും, സരിത്തിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇവരുടെ മാത്രയിലാണ് സ്വപ്നയുടെ ഡോളർ കടത്തെന്നും കസ്റ്റംസ് പറയുന്നു.വിദേശത്തേക്ക് ഡോളർ കടത്തിയ കേസിന്റെ കസ്റ്റംസ് റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. ഒമാനിലേയ്ക്കായിരുന്നു ഡോളർ കടത്തിയത്. സ്വപ്നയും, സിരത്തും, ഖാലിദും ചേർന്നാണ് ഡോളർ വിദേശത്തേയ്ക്ക് കൊണ്ട് പോയതെന്ന് […]
സ്വര്‍ണക്കടത്തിന് ടെലിഗ്രാം ഗ്രൂപ്പ്; പേര് ‘സിപിഎം കമ്മിറ്റി’: ഇ.ഡിക്ക് സരിത്ത് നല്‍കിയ മൊഴി പുറത്ത്
സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴി പുറത്ത്. കള്ളക്കടത്തിനായി ‘സിപിഎം കമ്മിറ്റി ‘ എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കി. സന്ദീപ് നായർ ആണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് തന്നേയും കെ.ടി റമീസ്, സ്വപ്‌ന ഉള്‍പ്പെടെയുള്ളവരെയും ഗ്രൂപ്പില്‍ അംഗമാക്കി. ഫൈസൽ ഫരീദുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും സരിത്തിന്‍റെ മൊഴി. റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്‍റെ മൊഴിയില്‍ പറയുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഡോളര്‍ കടത്തിയത് ഒമാനിലേക്കെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്നയും സരിത്തും […]
വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി
വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു. 1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്‌നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി. വൻ സമ്മർദം മൂലമാണ് […]
ഇ.ഡിയുടെ കേസിലും സ്വപ്ന സുരേഷിന് ജാമ്യം
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഇ.ഡി ഭാഗികമായ കുറ്റപത്രമാണ് സ്വപ്നക്കെതിരെ സമര്‍പ്പിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല. യുഎപിഎ, കൊഫേപോസ ചുമത്തിയതിനാല്‍ ഈ കേസില്‍ നിലവില്‍ ജാമ്യമില്ല.
സ്വര്‍ണക്കടത്ത്; നാലം പ്രതിയെ മാപ്പ് സാക്ഷിയാക്കാന് ശ്രമിക്കുന്നതായി ഒന്നാം പ്രതി സരിത്ത്
മറ്റുള്ളവര്‍ക്ക് മേല്‍കുറ്റം ചുമത്താനാണ് എന്‍.ഐ.എ ശ്രമിക്കുന്നത്. എന്‍.ഐ.എ പോലൊരു ഏജന്‍സി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന്‍ യാജിക്കുന്നുവെന്നും ജാമ്യാപേക്ഷയില്‍ സരിത് പറയുന്നു സ്വര്‍ണക്കടത്ത് കേസിലെ നാലം പ്രതിയെ മാപ്പ് സാക്ഷിയാക്കാന് ശ്രമിക്കുന്നതായി ഒന്നാം പ്രതി സരിത്ത്. മറ്റുള്ളവര്‍ക്ക് മേല്‍കുറ്റം ചുമത്താനാണ് എന്‍.ഐ.എ ശ്രമിക്കുന്നത്. എന്‍.ഐ.എ പോലൊരു ഏജന്‍സി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന്‍ യാജിക്കുന്നുവെന്നും ജാമ്യാപേക്ഷയില്‍ സരിത് പറയുന്നു.
”എല്ലാം മുഖ്യനറിഞ്ഞ് തന്നെ”; ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് സ്വപ്നയുടെ മൊഴി
”ഇഡിയോടാണ് സ്വപ്ന ഈക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള ആവശ്യങ്ങള്‍ക്ക് ശിവശങ്കറിനെ ബന്ധപ്പെടാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്” മുഖ്യമന്ത്രിയുമായി യുഎഇ കോണ്‍സുലേറ്റ് ജനറല്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശിവശങ്കറെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. നയതന്ത്രബാഗില്‍ 21 വട്ടം സ്വര്‍ണം കടത്തി. പ്രളയത്തില്‍ നശിച്ച വീടുകളുടെ നവീകരണത്തിന് കമ്മീഷന്‍ വാങ്ങിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മൊഴിയുടെ പകര്‍പ്പ് മീഡിയാവണ്‍ പുറത്തുവിട്ടു. […]
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പൊലീസ്
ഐ.ടി വകുപ്പിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് 20 ലക്ഷം രൂപ തട്ടിയെന്ന് പോലീസ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പൂർത്തിയായ ശേഷം സ്വപ്നയെ ചോദ്യം ചെയ്യാനാണ് കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ തീരുമാനം. പിഡബ്യൂസിയുടേയും വിഷന്‍ ടെക്കിന്‍റേയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ കേസിൽ തുടർ നടപടികൾ വൈകുകയാണ്. ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബികോം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് തട്ടിപ്പിന്‍റെ കൂടുതൽ […]
തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന
സ്പെയ്സ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് എന്‍ഫേഴ്സ്മെന്‍റ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് നല്‍കിയ പ്രാധമിക കുറ്റപത്രത്തിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയത്. മന്ത്രി കെ.ടി ജലീലിന്‍റെ പേരോ ശിവശങ്കറിന്‍റെ പേരോ പ്രതി പട്ടികയിലോ സാക്ഷി പട്ടികയിലോ ഇല്ല.