വിജിലന്‍സ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന്‍ കേസില്‍ കസ്റ്റഡിയിലെടുത്ത പി.എസ്.സരിത്ത്. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ലൈഫ് മിഷനെക്കുറിച്ച് ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. സ്വപ്ന മൊഴി കൊടുത്തത് ആരുടെ നിര്‍ദേശപ്രകാരമെന്ന് ചോദിച്ചു. ചെരുപ്പിടാന്‍ പോലും അനുവദിച്ചില്ല. ബലപ്രയോഗം സിസിടിവി പരിശോധിച്ചാല്‍ മനസിലാകുമെന്നും സരിത്ത് പറഞ്ഞു. വിജിലന്‍സ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത്ത്. തന്നെ വലിച്ചിഴച്ചാണ് ഫ്‌ലാറ്റില്‍ നിന്ന് കൊണ്ടുപോയതെന്നും, തനിക്ക് ഇതിന് […]
Tag: swapna suresh
സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം; ലൈഫ് മിഷന്‍ കേസില്‍ കസ്റ്റഡിയിലെടുത്തു
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫഌറ്റില്‍ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരത്തിനെ കസ്റ്റഡിയിലെടുത്തത്. സ്വപ്‌നാ സുരേഷാണ് സരിത്തിനെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ സരിത്തിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്. ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യാനാണ് സരിത്തിനെതിരായ വിജിലന്‍സ് നടപടി. വിജിലന്‍സ് നടപടിയില്‍ പൊട്ടിത്തെറിച്ചാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സ്വപ്‌ന ആരോപിച്ചു. സരിത്തിന് വിജിലന്‍സ് […]
സത്യം എപ്പോഴും മൂടിവയ്ക്കാനാകില്ല; മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ഉമ്മന്‍ചാണ്ടി
മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘എനിക്കെതിരെ ആരോപണം വന്നപ്പോള്‍ രാജി വക്കണമെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലി. തന്റെ ശൈലിയിലുള്ള പ്രതികരണം ഇതാണെന്നും’ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. കേരളം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ടോ അല്ലെങ്കില്‍ 2016 ഗവണ്‍മെന്റ് വന്നതിന് ശേഷമോ […]
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ : മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് കെ.സി വേണുഗോപാൽ
സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വെളിപ്പെടുത്തലിന്റെ വാസ്തവം അന്വേഷിക്കണമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. സിപിഐഎമ്മും ബിജെപിയും ഒത്തുകളിച്ച് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. നാഷനൽ ഹെറാൾഡ് കേസിൽ കൊവിഡ് ഭേദമായ ശേഷം സോണിയ ഗാന്ധി ഇഡി ഓഫിസിൽ ഹാജരാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാൻ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ ശക്തമായി ചെറുക്കും. നൂപൂർ ശർമ്മയുടെ പ്രവാചക നിന്ദ […]
ജീവന് ഭീഷണി; ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും: സ്വപ്ന സുരേഷ്
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയില്‍ സ്വപ്ന ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നു രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടി. മജിസ്‌ട്രേട്ട് മുന്‍പാകെ ഇന്നലെ രഹസ്യമൊഴി നല്‍കിയെങ്കിലും പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്നും രേഖപ്പെടുത്തും. മൊഴി നല്‍കിയ ശേഷം ഇന്നു കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു. […]
സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി; സുപ്രിംകോടതി ഇന്ന് പരിഗണിക്കും
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എ സമർപ്പിച്ച ഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട യുഎപി എ കേസിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ജാമ്യം അനുവദിച്ചത്. ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പിഡബ്ല്യുസി അറിയിച്ചു. സംസ്ഥാന സർക്കാരിന് കീഴിലെ കെ എസ് ഐ ടി […]
സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി; കേന്ദ്രം സുപ്രിംകോടതിയിലേക്ക്
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ. കോഫേപോസ പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രിംകോടതിയിൽ ഹർജി സമർപ്പിക്കും. സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി നിയമ മന്ത്രാലയത്തിന്റെയും സർക്കാർ അഭിഭാഷകരുടെയും നിയമോപദേശം തേടി. സ്വപ്നയുടെ കരുതൽ തടങ്കൽ സാങ്കേതിക കാരണങ്ങളാലാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതൽ തടങ്കലിൽ വെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഈ രേഖകൾ ഹാജരാക്കുന്നതിൽ […]
കരുതല്‍ തടങ്കല്‍ മതിയായ കാരണമില്ലാതെ; സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി
സ്വര്‍ണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. സ്വപ്നയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി സ്വപ്ന സുരേഷിനു മേല്‍ കോഫേപോസ ചുമത്തിയത് മതിയായ കാരണമില്ലാതെയെന്ന് നിരീക്ഷിച്ചു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ഞായറാഴ്ച സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. കോഫെപോസ റദ്ദാക്കപ്പെട്ടെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ ഐ എയുടെ കേസില്‍ ഇതു വരെ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് ജയിലില്‍ തുടരേണ്ടി വരും.
ഡോളർക്കടത്ത് കേസ്: സ്പീക്കർ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല
ഡോളർക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. രണ്ടാം തവണയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. എന്നാൽ ഇന്നും സ്പീക്കർ ഹാജരാകില്ല. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജരാകില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചത്. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്. അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് […]
‘സ്പീക്കർക്ക് വിദേശത്ത് നിക്ഷേപം’: സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത്
സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത്. സ്പീക്കർക്ക് വിദേശത്ത് നിക്ഷേപമുണ്ടെന്നാണ് മൊഴി. സ്പീക്കര്‍ വിദേശത്ത് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജിന്‍റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഷാർജയിലെ മിഡിൽ ഈസ്റ്റ് കോളജ് പദ്ധതിക്ക് പിന്നിൽ സ്പീക്കറും ശിവശങ്കറും അടങ്ങുന്ന സംഘമാണെന്നാണ് സ്വപ്നയുടെ മൊഴി. ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടു. മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ഭൂമിയുടെ ആവശ്യത്തിനായാണ് യുഎഇയിലേക്ക് നിരന്തരം യാത്ര […]