Kerala

സ്വർണക്കടത്ത് കേസിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ള ഇന്ന് ഹാജരായേക്കും

സ്വർണക്കടത്ത് കേസിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ള ഇന്ന് ഹാജരായേക്കും. ബെംഗളൂരുവിലെ കെആർ പുര പൊലീസ് സ്റ്റേഷനിലാണ് ഹാജരാവുക. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിയ്ക്കാൻ ഭീഷണിപ്പെടുത്തിയെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്നയുടെ പരാതി. ഇന്നലെ കേസന്വേഷിയ്ക്കുന്ന ഡിസിപി എസ് ഗിരീഷിൻ്റെ നേതൃത്വത്തിൽ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു.  സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ് അറിയിച്ചിരുന്നു. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന […]

Kerala

‘സ്വപ്‌നയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്’ : വിജേഷ് പിള്ള

ഇന്നലെ പുറത്ത് വിട്ട പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വപ്‌നാ സുരേഷിനെതിരെ പരാതി നൽകി വിജേഷ് പിള്ള. ഡിജിപിക്ക് ഇ-മെയിൽ വഴിയാണ് വിജേഷ് പിള്ള പരാതി നൽകിയിരിക്കുന്നത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ( vijesh pillai files complaint against swapna suresh ) ‘സ്വപ്‌ന എന്ത് പറഞ്ഞാലും വൈറലായി കൊണ്ടിരിക്കുകയാണ്. ബിസിനസ് മീറ്റിന് പോയ ഞാൻ അവരത് മാറ്റിപറഞ്ഞപ്പോൾ ആരായി ? നിസാരമായ കാര്യങ്ങൾ അവർ വേറെ രീതിയിലാക്കുകയാണ്. അവരെ വിശ്വസിച്ചാണ് ഞാൻ […]

Kerala

സ്വപ്ന രാജിവയ്ക്കും മുന്‍പ് മുഖ്യമന്ത്രിയെ കണ്ടു: ശിവശങ്കര്‍– സ്വപ്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് തെളിയിക്കുന്ന എം.ശിവശങ്കറിന്റെ വാട്സപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നോര്‍ക്കയില്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതേസമയം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എം.ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടെന്നും വാട്ട്സപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തുന്നു.ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സി.എം.രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 7ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. മുഖ്യമന്ത്രി സ്വപ്നയെ കണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് നിയമസഭയില്‍ വലിയ വാക്പോരുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് […]

Kerala

ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന് രാവിലെ കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഇത് ആദ്യമായാണ് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. യു.എ.ഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസില്‍ ആരോപണമുയര്‍ന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയ്‌ക്കൊപ്പം സ്വര്‍ണക്കടത്ത് […]

Kerala

എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണം; സ്വപ്‌നയുടെയും സരിത്തിന്റെയും ഹര്‍ജി ഹൈക്കോടതിയില്‍

സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് സ്വപ്‌നയും സരിത്തും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനം വിട്ടു പോകരുതെന്ന വ്യവസ്ഥയിലാണ് സ്വപ്ന സുരേഷും, പി.എസ്. സരിത്തും ഇളവ് ആവശ്യപ്പെട്ടത്. ബെംഗളൂരുവില്‍ ജോലി ലഭിച്ച സാഹചര്യത്തിലാണ് ആവശ്യമുന്നയിക്കുന്നതെന്നും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്.

Kerala

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ സമീപിക്കാന്‍ എച്ച്ആര്‍ഡിഎസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ സമീപിച്ചു. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴിരേഖപ്പെടുത്തണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്‍ഹി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്. […]

Kerala

സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.\ ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ […]

Kerala

നിയമപരമായി കോടതിവിധി വിജയമാണ്, അല്ലാതെ തിരിച്ചടിയല്ല; സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ്

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പുറത്തുവന്ന കോടതി വിധി നിയമപരമായി വിജയമാണെന്നും, തിരിച്ചടിയല്ലെന്നും വിശദീകരിച്ച് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് രം​ഗത്ത്. അന്വേഷണം പൂർത്തിയായതിന് ശേഷം വേണമെങ്കിൽ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാൽ അന്വേഷണത്തിൽ കൂടിയല്ലാതെ ഇത് തെളിയിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. സ്വപ്നയ്ക്കെതിരെ പരാതി വന്ന സാഹചര്യമാണ് പരിശോധിക്കേണ്ടത്. സ്വപ്ന പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്ക്കെതിരെ കേസ് എടുത്തത്. നിയമപരമായി അറസ്റ്റിൻ്റെ പ്രശ്നമേ […]

Kerala

‘തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി സഹായിച്ചു’; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്

ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചു എന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകൾ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. “കോൺസുലേറ്റിൽ കോൾ വന്നു, ഒരു യുഎഇ പൗരൻ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിൻ്റെ കൈകളിലാണെന്ന് പറഞ്ഞു. കോൺസുൽ ജനറൽ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ ശിവശങ്കർ […]

Kerala

ഗൂഢാലോചന കേസുകൾ പിൻവലിക്കണം: സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പാലക്കാട് കസബ പൊലീസും ഗൂഢാലോചന ആരോപിച്ച കേസെടുത്തിരുന്നു. കെ.ടി ജലീൽ യു.എ.ഇ കോൺസുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി ഇല്ലാതെ […]