Kerala

ഉത്തര പേപ്പര്‍ കാണാതായ സംഭവം; സസ്‌പെന്‍ഷനില്‍ ആയ അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകരുടെ ഉപവാസ സമരം. പരീക്ഷ പേപ്പര്‍ കാണാതായ വിഷയത്തില്‍ സസ്‌പെന്‍ഷനിലായ ഡോ.കെ എം സംഗമേശനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തിലാണ് പിജി സംസ്‌കൃത സാഹിത്യത്തിലെ പരീക്ഷ വിഭാഗം ചെയര്‍മാന്‍ കെ എം സംഗമേശനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്. ജനുവരിയില്‍ നടന്ന സംസ്‌കൃത സാഹിത്യ വിഭാഗം പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തിലായിരുന്നു നടപടി. മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ കൈമാറിയെന്നാണ് ഡോ. സംഗമേശന്റെ വിശദീകരണം. എന്നാല്‍ പരീക്ഷ ചുമതലയുള്ള […]