Uncategorized

സുശാന്ത് സിങിന്‍റെ മരണം: റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സുശാന്തിന്‍റെ അവസാന സിനിമയായ ദിൽ ബച്ചാരെ സിനിമയില്‍ പ്രവര്‍ത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്. സുശാന്തിന്‍റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. […]

India National

സുശാന്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ കള്ളപ്പണലോബിയുടെ സാന്നിധ്യം അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സുശാന്തിന്റെ വരുമാനം ആരെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിച്ചോയെന്ന് അന്വേഷിക്കാനാണ് എൻഫോഴ്സ്മെന്റ് തയാറെടുക്കുന്നത്. പതിനഞ്ച് കോടിയുടെ ദുരൂഹ ഇടപാട് നടന്നുവെന്ന് എഫ്.ഐ.ആറിൽ പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പലോബിയുടെ സാന്നിധ്യം സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. നടി റിയ ചക്രവർത്തിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി ബിഹാർ പൊലീസിന് കത്ത് നൽകി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ എഫ്.ഐ.ആർ പട്‌നയിൽ നിന്ന് […]

Entertainment

സുശാന്ത് സിങ് കേസിൽ പുതിയ വഴിത്തിരിവ്: റിയ ചക്രവർത്തിക്കെതിരെ കേസ്

സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിലാണ് പെൺസുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടർന്നുള്ള സംഭവ വികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയില്‍ പെൺസുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. പറ്റ്ന പൊലീസിലെ നാലം​ഗ സംഘം അന്വേഷണങ്ങൾക്കായി മുംബൈയിലേക്ക് തിരിച്ചു. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം […]

Entertainment

റിലീസിന് പിന്നാലെ റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം

മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ ഹാസൻ ചിത്രം നായകനെയും പിന്നിലാക്കിയാണ് ദിൽ ബേച്ചാര ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാമതെത്തിയത്. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് […]

Entertainment

‘ദില്‍ ബേചാര’ നാളെയെത്തും; തിരശീലക്കിപ്പുറം സുശാന്തില്ലാതെ

സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. മരണപ്പെട്ട ബോളിബുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ അവസാന ചിത്രം ദില്‍ ബേചാര നാളെ റിലീസിന്. ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്ത് സിംഗിന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ബോളിവുഡും ആരാധകരും ഇപ്പോഴും മുക്തരായിട്ടില്ല. താരം മുന്‍പ് അഭിനയിച്ച പല ഗാനങ്ങളും സിനിമാരംഗങ്ങളുമൊക്കെ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങിലെത്തുകയും വീണ്ടും റീഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ആരാധകര്‍ ഏറെ […]

Entertainment

സുശാന്തിന്‍റെ മരണത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പത്മശ്രീ പുരസ്കാരം തിരികെ നല്‍കുമെന്ന് കങ്കണ

കേസില്‍ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഹ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് നടി കങ്കണ റണൌട്ട്. കേസില്‍ തന്നെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ മൊഴിയെടുക്കാന്‍ ആരെയെങ്കിലും അയക്കാമോ എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ […]