Kerala

ജില്ലാ തല ആശുപത്രിയിൽ നടക്കുന്ന ആദ്യ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

ആരോഗ്യ മേഖലയിൽ പുതുചരിത്രം ആണ് എറണാകുളം ജില്ല ജനറൽ ആശുപത്രി എഴുതി ചേർത്തത്. രാജ്യത്തെ അവയമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർ സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. 28 വയസ്സുകാരനായ മകന് 50 വയസ്സുകാരിയായ അമ്മയാണ് വൃക്ക ദാനം ചെയ്തത്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർ ഷാ പറഞ്ഞു. ജനറൽ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് […]

Entertainment

ഷൂട്ടിംഗിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും

ഷൂട്ടിംഗിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. മറയൂരിൽ വച്ച് കാൽമുട്ടിന് പരുക്കേറ്റ പൃഥ്വിരാജിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് പരുക്കേറ്റത്. ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

Cricket Sports

ബുംറയുടെ ശസ്ത്രക്രിയ വിജയകരം; 6 മാസത്തിനുള്ളിൽ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷോട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ ഫോർടെ ഓർത്തോപീഡിക്സ് ഹോസ്പിറ്റലിലെ ഡോക്ടറാണ് റൊവാൻ ഷോട്ടൻ. 6 മാസത്തിനുള്ളിൽ ബുംറ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ബുംറ ഏകദിന ലോകകപ്പിൽ കളിച്ചേക്കും. കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് […]

Kerala

ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം ശസ്ത്രക്രിയയിലൂടെ തുറന്നു; അപൂർവ നേട്ടവുമായി ആശുപത്രി

ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തുറന്നു. തിരുവനന്തപുരത്തെ കിംസ്‌ഹെൽത്ത് ആശുപത്രിയിലാണ് ഏറെ സങ്കീർണമായ ഈ ശസ്ത്രക്രിയ നടന്നത്. അന്നനാളത്തിലെ രണ്ടറ്റവും അടഞ്ഞുപോയ കുഞ്ഞിനെ നവജാത ശിശുവിഭാഗത്തിലെ ഡോക്ടർമാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈസോഫാഗൽ അട്രീസിയ എന്ന രോഗാവസ്ഥയ്ക്ക്‌ നവജാത ശിശുക്കളിൽ അത്യപൂർവമായി മാത്രമാണ്‌ അതിസങ്കീർണമായ ഈ ശസ്‌ത്രക്രിയാരീതി അവലംബിക്കാറ്‌. ജന്മനാ തന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ്‌ ഉമിനീരുപോലും ഇറക്കാൻ കഴിയാത്ത അതീവഗുരുതരാവസ്ഥയിലാണ്‌ തിരുവനന്തപുരം സ്വദേശിയായ ആൺകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ശൈശവദശയിൽ പലപ്പോഴും […]

India National

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി; എതിര്‍പ്പുമായി ഐഎംഎ

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഐഎംഎ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് പരിശീലനം നൽകില്ലെന്ന് ഐഎംഎ വ്യക്തമാക്കി. ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴക്കരുതെന്നാണ് നിലപാടെന്നും ഐഎംഎ. ജനറൽ സർജറി ഉൾപ്പെടെ 34 ശസ്ത്രക്രിയകൾ നടത്താനാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എന്നാല്‍ വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും ഇപ്പോഴത്തെ വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താന്‍ മാത്രമാണെന്നും സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അറിയിച്ചു. […]