Kerala National

ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി

ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന (IRPFS) ഡൽഹി, ദാമൻ ആൻഡ്‌ ദിയു, ദാദ്ര ആൻഡ്‌ നാഗർ ഹവേലി, ആൻഡമാൻ ആൻഡ്‌ നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന (DANIPS) എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നൽകി. സുപ്രിംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ.ഏപ്രിൽ ഒന്നിന് നാല് മണിവരെ ഡൽഹിയിലെ യു പി എസ് സി ഓഫീസിൽ അപേക്ഷ […]

National

വൺ റാങ്ക് വൺ പെൻഷൻ; കേന്ദ്രസർക്കാർ നയം ചോദ്യം ചെയ്ത് വിമുക്ത ഭടന്മാർ സമർപ്പിച്ച ഹർജികളിൽ ഇന്ന് വിധി

വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയം ചോദ്യം ചെയ്ത് വിമുക്ത ഭടന്മാർ സമർപ്പിച്ച ഹർജികളിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. വിമുക്ത ഭടന്മാരുടെ ദേശീയ കൂട്ടായ്മയായ ഇന്ത്യൻ എക്സ്-സർവീസ്‌മെൻ മൂവ്മെന്റ് തുടങ്ങിയവരാണ് ഹർജിക്കാർ. ഭഗത് സിംഗ് കോശിയാരി സമിതി ശുപാർശ ചെയ്ത വാർഷിക റിവിഷൻ നടപ്പാക്കണമെന്നാണ് വിമുക്ത ഭടന്മാരുടെ ആവശ്യം. നിലവിൽ അഞ്ച് വർഷത്തിലൊരിക്കൽ പെൻഷൻ പുനഃപരിശോധനയെന്ന കേന്ദ്രനയം റദ്ദാക്കണം. […]

Kerala

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജലകമ്മീഷന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന ശുപാര്‍ശയുമായി കേന്ദ്ര ജലകമ്മീഷന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൊതുതാല്‍പര്യ ഹര്‍ജികളില്‍ കോടതി അന്തിമവാദം തുടങ്ങാനിരിക്കെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മേല്‍നോട്ട സമിതി ഇതുവരെ 14 തവണ അണക്കെട്ട് സന്ദര്‍ശിച്ചു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്കായി തമിഴ്‌നാട് നിരന്തരം മേല്‍നോട്ട സമിതിയോട് അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. കേരളത്തിലെ വനമേഖലയിലെ മരങ്ങള്‍ മുറിക്കാനും, അപ്രോച്ച് റോഡ് […]

Kerala

കേരളത്തില്‍ കൊവിഡ് നഷ്ടപരിഹാരവിതരണം തൃപ്തികരമല്ലെന്ന് സുപ്രിംകോടതി

കേരളത്തില്‍ കൊവിഡ് നഷ്ടപരിഹാര വിതരണം തൃപ്തികരമല്ലെന്ന വിമര്‍ശനവുമായി സുപ്രിംകോടതി. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി അപേക്ഷ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം എന്തുകൊണ്ട് കുറയുന്നുവെന്ന് കോടതി മുന്‍പ് ചോദിച്ചിരുന്നു. അപേക്ഷ സമര്‍പ്പിച്ചവരില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. 27,274 അപേക്ഷകള്‍ ലഭിച്ചിരുന്നു. 80 ശതമാനം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം സുപ്രിംകോടതിയെ അറിയിച്ചു. കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട […]

India

4 സുപ്രീം കോടതി ജഡ്ജിമാർക്ക് കൊവിഡ്, 100-ലധികം ജീവനക്കാരും പോസിറ്റീവ്

നാല് സുപ്രീം കോടതി ജഡ്ജിമാർക്ക് കൊവിഡ്. 150 ഓളം കോടതി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. സുപ്രീം കോടതിയിൽ ആകെ 32 ജഡ്ജിമാരുണ്ട്, 3,000 ജീവനക്കാരും ജോലി ചെയ്യുന്നു. അതേസമയം ഏഴ് ദിവസത്തിനിടെ രാജ്യത്ത് കേസുകളുടെ എണ്ണം ആറിരട്ടിയായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.80 ലക്ഷത്തോളം പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,57,07,727 ആയി ഉയർത്തി. രാജ്യത്ത് ഒമിക്രോൺ വേരിയന്റുകളുടെ എണ്ണം അതിവേഗം പടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ […]

India

പ്രധാനമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച; പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രിംകോടതി

പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് സുപ്രിംകോടതി. റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി. എന്‍ഐഎ ഡയറക്ടര്‍ ജനറലും പഞ്ചാബ് അഡീഷണല്‍ ഡിജിപിയും സമിതിയിലുണ്ടാകും. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഏകോപനമുള്ള ഒരന്വേഷണം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. സമിതി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടനുണ്ടാകും. കേസന്വേഷണത്തില്‍ പരസ്പരം പഴിചാരുന്ന സമീപനങ്ങളാണ് കേന്ദ്രവും പഞ്ചാബ് സര്‍ക്കാരും സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. അടിസ്ഥാന […]

India

ഒമിക്രോൺ വ്യാപനം; സുപ്രിംകോടതിയിൽ നിയന്ത്രണം

ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതിയിൽ നിയന്ത്രണം. സുപ്രിംകോടതി വീണ്ടും വിഡിയോ കോൺഫറസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്. അതേസമയം, രാജ്യത്ത് ഇന്നലെ 27,553 കൊവിഡ് സ്ഥിരീകരിച്ചു. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1525 പേർക്കാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 460 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ […]

Kerala

കേരളത്തിന്റെ അവസ്ഥ പരിതാപകരം; കൊവിഡ് നഷ്ടപരിഹാര വിതരണത്തിൽ കേരളത്തിന് വിമർശനം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്ന കാര്യത്തിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി. കൊവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേമ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 40000 ത്തിലധികം പേർ മരിച്ചെങ്കിലും നഷ്ടപരിഹാരം വിതരണം ചെയ്‍തത് 548 പേർക്ക് മാത്രമാണെന്നും സുപ്രിംകോടതി വിമർശിച്ചു. അപേക്ഷ നൽകിയവർക്ക് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നല്‍കാന്‍ നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചയുണ്ടായാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി […]

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്നുവിട്ടത് കൃത്യമായ മുന്നറിയിപ്പിന് ശേഷം; സുപ്രിംകോടതിയിൽ തമിഴ്‌നാട്

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങൾ തള്ളി സുപ്രിംകോടതിയിൽ തമിഴ്‌നാടിന്റെ സത്യവാങ്മൂലം. കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ജലം തുറന്നുവിട്ടതെന്ന് തമിഴ്‌നാട് സുപ്രിംകോടതിയിൽ അറിയിച്ചു. ( TN supreme court affidavit ) അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിലാണ് മറുപടി. കേരളത്തിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. നീരൊഴുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിൽ അർധരാത്രിയിൽ അടക്കം ഷട്ടറുകൾ തുറക്കേണ്ടി വരും. സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെയും തമിഴ്‌നാട് എതിർത്തു. […]

India

ഡൽഹിയിലെ വായു മലിനീകരണം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ വായു മലിനീകരണ പ്രശ്‌നം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹർജി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. വായു ഗുണനിലവാര കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടിയന്തര ദൗത്യ സേനയുടെ പ്രവർത്തനവും കോടതി വിലയിരുത്തും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതിയുടെ പരിഗണനയ്ക്ക് വരും.