National

ജി എസ് ടി നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരം; സുപ്രിംകോടതി

ജിഎസ് ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രിംകോടതി. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമല്ലെന്നും, ഉപദേശത്തിന്റെ മൂല്യം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ ജിഎസ് ടി കൗൺസിൽ ശുപാർശകൾ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കും. ഗുജറാത്ത് ഹൈക്കോടതിയുടെ ഒരു വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ശ്രദ്ധേയമായ വിധി. ജിഎസ് ടി യുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് […]

National

ഗ്യാൻവാപി മസ്ജിദ് വിഷയം; വാരണസി സിവിൽ കോടതിയുടെ ഇന്നത്തെ നടപടികൾ തടഞ്ഞു

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരണസി സിവിൽ കോടതിയുടെ ഇന്നത്തെ നടപടികൾ തടഞ്ഞു. വാരാണസി സിവിൽ കോടതി ഇന്ന് ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ സുപ്രിംകോടതി നാളെ മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹർജികൾ. വാരണസി സിവിൽ കോടതി ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് മാറ്റിയത്. അതേസമയം, സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി […]

Kerala

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രിംകോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകും എന്നും കോടതി ചോദിച്ചു. കോടതിയെ സമീപിച്ച എട്ട് പേർക്ക് നഷ്ടപരിഹാരത്തിന് പുറമെ 50,000 രൂപ നൽകണമെന്ന് കോടതി നിർദേശിച്ചു. ഡിവൈ എഫ് ഐ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിനെതിരെയുള്ള സുപ്രിംകോടതിയുടെ വിമർശനം. 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ 2017ലാണ് സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാല്‍ 3704 ഇരകളില്‍ 8 പേര്‍ക്ക് […]

National

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിർണായക നീക്കവുമായി സുപ്രിംകോടതി

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതൊരു കൊളോണിയൽ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹർജിക്കാരിൽ […]

National

രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. കൊളോണിയൽ നിയമത്തിന്റെ പുനഃപരിശോധന കഴിയുന്നത് വരെ 124 A വകുപ്പ് പ്രയോഗിക്കുന്നത് നിർത്തിവയ്ക്കാൻ കഴിയുമോയെന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A എന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പിനെതിരെ മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്ജി വൊമ്പാട്ട്കേരെ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് […]

National

വിവിധയിടങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വേണം; പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രിംകോടതിയില്‍

രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. (pil against hate speech supreme court today ) ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘടിപ്പിക്കാനിരുന്ന ധരം സന്‍സദ് മത സമ്മേളനത്തിന് കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വിദ്വേഷ പ്രസംഗമുണ്ടാകുന്ന സാഹചര്യമുണ്ടാകരുതെന്നും, മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചയുണ്ടായാല്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. […]

Kerala

മുല്ലപ്പെരിയാര്‍: അഞ്ചംഗ മേല്‍നോട്ട സമിതിയുടെ ആദ്യ സന്ദര്‍ശനം ഇന്ന്

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രിംകോടതി നിര്‍ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശമാണ് ഇന്ന് നടക്കുന്നത്. ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ് , കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍.സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സമിതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. മേല്‍നോട്ട സമിതിയെയാണ് സുപ്രിംകോടതി ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം ഏല്‍പ്പിച്ചിരുന്നത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി ഇടപെട്ട് വര്‍ധിപ്പിച്ചിരുന്നു. […]

Kerala

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പൊതുതാൽപര്യഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത പൊതുതാൽപര്യഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ വകുപ്പിനെതിരെ മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്.ജി. വൊമ്പാട്ട്‌കേരെ, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊളോണിയൽ നിയമം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഹർജികളിൽ മറുപടി സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ […]

Kerala

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അന്തിമവാദം കേൾക്കുന്നത്. നിയമന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ തുടർന്ന് ഒന്നാം നമ്പർ കേസായിട്ടാണ് ഹർജികൾ പരിഗണിക്കുന്നത്. സർക്കാർ സർവീസിലുള്ളവർക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയെയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്. ഇരട്ടസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുന്നോക്ക സമുദായ ഐക്യമുന്നണി, സമസ്ത നായർ […]

Kerala

സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എ സമർപ്പിച്ച ഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട യുഎപി എ കേസിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ജാമ്യം അനുവദിച്ചത്. ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് ശമ്പളമായി നൽകിയ തുക തിരിച്ച് നൽകാനാവില്ലെന്ന് പിഡബ്ല്യുസി അറിയിച്ചു. സംസ്ഥാന സർക്കാരിന് കീഴിലെ കെ എസ് ഐ ടി […]