ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹർജികൾ കേൾക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്. ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാർച്ച് 15ന് കർണാടക ഹൈക്കോടതി വിധിച്ചത്. മാർച്ച് 15ന് ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി […]
Tag: supreme court
മധ്യ വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും
മധ്യ വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും. കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കും. പോർച്ചുഗലിന് ഇന്ത്യ നൽകിയ നയതന്ത്ര ഉറപ്പ് പ്രകാരം, തന്റെ ശിക്ഷ 25 വർഷത്തിൽ കൂടുതലാകാൻ കഴിയില്ലെന്ന ബോംബെ സ്‌ഫോടനപരമ്പരക്കേസിലെ കുറ്റവാളി അബു സലേമിന്റെ ഹർജിയിലും സുപ്രിംകോടതി ഇന്ന് വിധി പറയും. സ്ഥിരജാമ്യം തേടി ഭീമ കൊറേഗാവ് കേസ് പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമർപ്പിച്ച ഹർജിയും കോടതിക്ക് മുന്നിലെത്തും. വേനലവധിക്ക് ശേഷം […]
നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള […]
ഷിന്‍ഡെയേയും കൂട്ടരേയും നിയമസഭയില്‍ പ്രവേശിപ്പിക്കരുത്; വീണ്ടും സുപ്രിംകോടതിയിലെത്തി ഉദ്ധവ് വിഭാഗം
വിമത നീക്കത്തിനൊടുവില്‍ ഭരണം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് […]
ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ; ഹൈറേഞ്ച് മേഖലയിൽ ബസ് സർവീസില്ല
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ ഇടുക്കിക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല. ഹൈറേഞ്ച് മേഖലയിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ചില സ്വകാര്യ ടാക്സി വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങുന്നത്. തൊടുപുഴയിൽ നിന്നുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. നിർബന്ധിച്ച് ആളുകളെ മടക്കി അയക്കലോ നിർബന്ധിപ്പിച്ച് […]
‘പകവീട്ടല്‍’ പോലെ വധശിക്ഷ നടക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രിംകോടതി
പകവീട്ടല്‍ പോലെ വിചാരണാ കോടതി വധശിക്ഷ വിധിക്കുന്നുവെന്ന നിരീക്ഷണവുമായി സുപ്രിംകോടതി. പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണാ ഘട്ടത്തില്‍ തന്നെ പരിശോധിക്കണം. പ്രതിയുടെ മനോനിലയെ പറ്റി സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ടും തേടണമെന്നും കോടതി നിരീക്ഷിച്ചു. വധശിക്ഷ നടപ്പാക്കുന്നതില്‍ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മപരിശോധന നടത്തണം. കുടുംബപശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കോടതിക്ക് നല്‍കണം. ഇവയെല്ലാം പരിശോധിച്ച ശേഷമേ വധശിക്ഷ നടപടിയിലേക്ക് പോകാവൂ എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് […]
കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചനെ മോചിപ്പിക്കുന്നതിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി
കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതിൽ നാല് ആഴ്ചകൾക്കകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രിംകോടതി. ജസ്റ്റിസ് എഎം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നിർദ്ദേശം. മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇന്നലെ സംസ്ഥാന സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. മണിച്ചൻ്റെ മോശനം ആവശ്യപ്പെട്ട് ഭാര്യ ഉഷാ ചന്ദ്ര നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദ്ദേശം. പേരറിവാളൻ കേസ് പരാമർശിച്ച കോടതി അത് ഓർമയുണ്ടാവണമെന്നും സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകി. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി നാല് […]
ഗ്യാൻവാപി മസ്ജിദ് കേസ്; മൂന്ന് നിർദ്ദേശങ്ങളായി സുപ്രിംകോടതി
ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിർദ്ദേശങ്ങളുമായി സുപ്രിംകോടതി. വിഷയത്തിൽ വാരണാസി സിവിൽ കോടതി തീരുമാനം എടുക്കട്ടെ, തീരുമാനം എടുക്കുംവരെ സുപ്രിംകോടതി ഇടക്കാല ഉത്തരവിടാം, വേണമെങ്കിൽ കേസ് വാരണാസി ജില്ലാ കോടതിയ്ക്ക് വിടാം എന്നിവകളാണ് നിർദ്ദേശങ്ങൾ. സർവേയും വാരണാസി സിവിൽ കോടതി നടപടികളെയും തടയണമെന്ന ആവശ്യവുമായി പള്ളിക്കമ്മറ്റി സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്. സിവിൽ കോടതിയെ മോശമാക്കാനല്ല ഉത്തരവ് എന്ന് കോടതി പറയുന്നു. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണർ, കാശി […]
ഗ്യാൻവാപി മസ്ജിദ് കേസ് ഇന്ന് സുപ്രിംകോടതിയിൽ
ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. വാരണസി സിവിൽ കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യത്തിൽ സുപ്രിംകോടതിയുടെ നിലപാട് നിർണ്ണായകമാണ്. മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജികൾ കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തതാണ് ഹർജികൾ. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. വാരണസി സിവിൽ കോടതിയുടെ ഇന്നലത്തെ നടപടികൾ കോടതി തടഞ്ഞിരുന്നു. വാരാണസി സിവിൽ കോടതി ഒരു ഉത്തരവും പാസാക്കരുതെന്ന് […]
കല്ലുവാതുക്കൽ കേസ്; മണിച്ചന്റെ മോചന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി ചന്ദ്രൻ മണിച്ചന്റെ ജയിൽ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ മോചനത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് സുപ്രിംകോടതിയിൽ രഹസ്യരേഖയായി സമർപ്പിച്ചിരുന്നു. ജയിൽ ഉപദേശക സമിതിയുടെ രേഖകളും സംസ്ഥാന സർക്കാരിന്റെ തീരുമാനവുമടങ്ങിയ രഹസ്യ രേഖയാണ് കോടതിയിൽ സമർപ്പിച്ചത്. രേഖകൾ പരിശോധിച്ച ശേഷം മോചനം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച […]