പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിനെതിരായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മാറ്റിവച്ചു. ദീപാവലി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറ്റൊരു പ്രധാനപ്പെട്ട കേസില്‍ ഹാജരാകേണ്ട സാഹചര്യത്തിലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന […]
Tag: supreme court
‘സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലുള്ള വേട്ടയാടല്‍ വേണ്ട’: പൊലീസിനോട് കോടതി
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഭരണകൂടം അതിര് ലംഘിക്കരുതെന്നും കോടതി അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒരു സംസ്ഥാനത്ത് നിന്ന് വ്യക്തികളെ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തുന്നത് ശരിയായ പ്രവണതയല്ല. ഡൽഹി സ്വദേശിനിക്കെതിരായ ബംഗാൾ പൊലീസിന്റെ സമൻസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കോവിഡ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിൽ ബംഗാൾ സർക്കാർ വർഗീയ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഡൽഹി സ്വദേശിനിയായ 29കാരി പോസ്റ്റിട്ടത്. ചില പ്രത്യേക […]
സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് അഭിഭാഷകന്‍; ജാമ്യംതേടി സുപ്രീംകോടതിയിലേക്ക്
ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കാത്ത മഥുര ജയിലധികൃതരുടെയും കോടതിയുടെയും നടപടി നിയമ വിരുദ്ധമെന്ന് അഭിഭാഷകൻ വിൽസ് മാത്യൂസ്. സകല നടപടിക്രമങ്ങളുടെയും ലംഘനമാണിത്. സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയിൽ ആശങ്കയുണ്ട്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ നൽകുന്ന ഹരജിയിൽ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ മീഡിയവണിനോട് പറഞ്ഞു. ഹാഥ്റസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെത്തിയ സിദ്ദിഖ് കാപ്പനെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേർക്കും […]
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാം : സുപ്രിംകോടതി
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി. കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ് സുപ്രിംകോടതിയുടെ ഈ വിധി. വിവാഹ മോചനം നേടിയ സ്ത്രീയ ഭർത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നും ആ വീട്ടിൽ തന്നെ താമസം തുടരാൻ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2019 ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരായി സതീഷ് ചന്ദർ […]
ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ താക്കീത്
മതിയായ രേഖകൾ നേരെ ചൊവ്വെ സമ൪പ്പിച്ചില്ലെങ്കിൽ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ ലാവ്ലിൻ കേസിലെ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സി.ബി.ഐക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. രണ്ട് കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും സുപ്രീംകോടതി. കൂടുതൽ രേഖകൾ സമ൪പ്പിക്കാനുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച് കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാറിലേക്ക് മാറ്റിവെച്ചു. വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ടെന്ന് ലാവ്ലിൻ കേസ് പരിഗണിച്ച് തുടങ്ങിയപ്പോൾ തന്നെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റ൪ ജനറൽ തുഷാ൪മേത്തയാണ് ഹാജരായത്. നിലവിലുള്ള […]
‘പല ചോദ്യങ്ങൾക്കും മറുപടിയില്ല’; മൊറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി
മൊറട്ടോറിയം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തീരുമാനങ്ങൾ എടുത്തെന്ന് കേന്ദ്രവും റിസർവ് ബാങ്കും പറയുന്നു. എന്നാൽ, തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയില്ലെന്ന് കോടതി വിമർശിച്ചു. കമ്മത്ത് സമിതി റിപ്പോർട്ടും കൈമാറിയില്ല. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും ഒരാഴ്ച സമയം അനുവദിച്ചു. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ […]
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ
പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ. കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 93 പ്രയോഗിക്കുന്നതിന് മുന്നോടിയായാണ് നീക്കം. ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. 2019 ഫെബ്രുവരി 17-നാണ് പെരിയ […]
പാലാരിവട്ടം പാലം പൊളിച്ച് പണിയണം : സുപ്രിംകോടതി
പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയിലെ ഹർജി ആറ് മാസത്തിനകം തീർപ്പാക്കണമെന്നും ജനതാത്പര്യമനുസരിച്ച് പാലം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നുമായിരുന്നും സുപ്രിംകോടതി ഉത്തരവിട്ടു. പാലം ഭാരപരിശോധന നടത്താൻ കഴിയാത്ത വിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. വൈറ്റില-കുണ്ടന്നൂർ പാലം ഉടൻ തന്നെ കമ്മീഷൻ ചെയ്യും. ഈ […]
അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി; സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രിംകോടതി
അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് നടപടികൾക്ക് സ്റ്റേ നൽകിയത്. അടുത്ത മാസം ആറിന് ഹർജി പരിഗണിക്കാൻ സുപ്രിം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം കൊടുത്തു. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി. കഴിഞ്ഞ മാസമാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽ നിന്ന് 1200 കോടി രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് […]
സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ല; സുപ്രിംകോടതി
സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രിംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്. സർവകലാശാലകൾ തീരുമാനിച്ചാൽ പരീക്ഷ നടത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തിൽ ഒന്നും, രണ്ടും വർഷ പരീക്ഷകൾ നടത്തരുതെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ സർവകലാശാലകളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷ നടത്താൻ കോടതി അനുമതി നൽകിയിരുന്നു.