India

രാജ്യത്ത് വാക്സിൻ ഓഡിറ്റ് ആവശ്യം; വിദഗ്ധ സമിതി രൂപീകരിക്കും: സുപ്രിംകോടതി

രാജ്യത്ത് ഓക്സിജൻ ഓഡിറ്റ് ആവശ്യമാണെന്നും, ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും സൂചിപ്പിച്ച് സുപ്രിംകോടതി. കുട്ടികൾക്കും വാക്സിനേഷൻ നൽകേണ്ടതുണ്ട്. ഇപ്പോൾ തയാറാകാൻ തുടങ്ങിയാൽ മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് കഴിയുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൊവിഡ് പോരാട്ടത്തിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് ഇൻസെന്റീവായി നീറ്റ് പിജി പരീക്ഷയ്ക്ക് അധിക മാർക്ക് നൽകണമെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിലെ ഓക്സിജൻ ക്ഷാമം പരിഗണിക്കവേയാണ് രാജ്യവ്യാപക സാഹചര്യം കോടതി സൂചിപ്പിച്ചത്. രാജ്യം രണ്ടാം തരംഗത്തിലൂടെ കടന്നുപോകുന്നു. ഇപ്പോൾ തയാറാകാൻ […]

India

ഓക്സിജൻ ക്ഷാമം: കേന്ദ്രത്തിനെതിരായ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ് അയച്ച ഡല്‍ഹി ഹൈക്കോടതി നടപടിക്ക് സുപ്രിംകോടതിയുടെ സ്റ്റേ. കോടതിയലക്ഷ്യം എന്ന കടുത്ത നടപടിയല്ല ഇപ്പോള്‍ ആവശ്യമെന്നും, പ്രശ്‌നപരിഹാരത്തിനുള്ള വഴിയാണ് വേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി നാളെ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓക്‌സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനെ മാതൃകയാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. ഡല്‍ഹിക്ക് […]

India

വിവാദ പരാമര്‍ശം; മദ്രാസ് ഹൈക്കോടതിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഒരു തെളിവുമില്ലാതെയാണ് മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കുന്നതില്‍ അടക്കം കമ്മീഷന്‍ വീഴ്ച വരുത്തിയെന്ന് മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. […]

Kerala

കൊവിഡ് പ്രതിസന്ധി; സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് വാക്‌സിന്റെ വ്യത്യസ്ത വിലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം കോടതി പരിശോധിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, രാജ്യത്തെ ഓക്‌സിജന്‍ ലഭ്യത അടക്കം വിലയിരുത്തും. കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശമുണ്ട്. വിവിധ വാക്‌സിന്‍ ഉല്‍പാദകര്‍ വ്യത്യസ്ത വിലകള്‍ ഈടാക്കുന്നതിന്റെ യുക്തി തന്നെയായിരിക്കും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് പരിശോധിക്കുക. വില […]

India National

പറ്റുന്നില്ലങ്കില്‍ തുറന്ന് പറയു’: ഡല്‍ഹിക്കും യു.പിക്കും കോടതി വിമര്‍ശനം

കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ചയുണ്ടായ സാഹചര്യത്തിൽ ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾക്ക് ഹൈക്കോടതികളുടെ വിമർശനം. നിങ്ങളെകൊണ്ട് ആകുന്നില്ലെങ്കിൽ കാര്യങ്ങള്‍ കേന്ദ്രത്തെ ഏൽപ്പിക്കൂ എന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവിച്ചിടത്തോളം മതി. ഇനിയും ജനങ്ങള്‍ മരിച്ച് വീഴുന്നത് അനുവദിക്കാനാവില്ല. നിങ്ങളെ കൊണ്ട് പറ്റുന്നില്ലങ്കിൽ പറയൂ, കേന്ദ്രത്തോട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് വിപിൻ സാംഖി, രേഖ പല്ലി എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. കൊവിഡ് നേരിടുന്നതിൽ ഉത്തർപ്രദേശ് സർക്കാറിനെ അലഹബാദ് ഹൈക്കോടതിയും വിമർശിച്ചു. രോ​ഗം വേണ്ടവിധം പ്രതിരോധിക്കുന്നതിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന് […]

India

കൊവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മെഡിക്കല്‍ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിന്‍, ലോക്ക് ഡൗണ്‍ എന്നിവയില്‍ കോടതിയില്‍ നിന്ന് നിര്‍ണായക ഇടപെടലുണ്ടായേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കാനിരിക്കേ വിഷയം പരിഗണിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഡല്‍ഹി, ബോംബെ, കൊല്‍ക്കത്ത, അലഹബാദ് തുടങ്ങി പത്തില്‍പ്പരം ഹൈക്കോടതികളില്‍ കൊവിഡ് പ്രതിസന്ധിയുണ്ടായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി ഇന്നലെ സ്വമേധയാ കേസെടുത്തത്. ഡല്‍ഹി അടക്കം ഹൈക്കോടതികള്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. […]

Kerala

സഭാതർക്കത്തിൽ നിയമനിർമാണത്തിന് സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

സഭാതർക്കത്തിൽ നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ഒരു വിഭാഗം യാക്കോബായ സഭാ വിശാസികളുടെ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന അന്തിമവിധിക്ക് പിന്നാലെ ഒട്ടേറെ ഹർജികളാണ് സുപ്രിംകോടതിയിലെത്തിയത്.

Kerala

നിലനിൽക്കുക സാമ്പത്തിക സംവരണം മാത്രം, മറ്റു സംവരണങ്ങള്‍ ഇല്ലാതായേക്കും: സുപിംകോടതി

ന്യൂഡൽഹി: എല്ലാ ജാതി സംവരണങ്ങളും അവസാനിക്കുമെന്നും സാമ്പത്തിക സംവരണമാകും നിലനിൽക്കുകയെന്നും സൂചന നൽകി സുപ്രിംകോടതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. മണ്ഡൽ കേസിലെ വിധി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നിരീക്ഷണം. എസ്.സി.ബി.സി വെൽഫെയർ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിൻഗ്ലയാണ് ഇത്തരമൊരു വാദം കോടതിയിൽ ഉന്നയിച്ചത്. ഈ വേളയിൽ, ‘പാർലമെന്റാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. ഇത് സ്വാഗതാർഹമായ ആശയമാണ്… […]

India

ജസ്റ്റിസ് എൻ വി രമണക്ക് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്

ജസ്റ്റിസ് എൻ വി രമണക്ക് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നൽകിയ പരാതിയാണ് സുപ്രീംകോടതി തള്ളിയത്. ആഭ്യന്തര അന്വേഷണം നടത്തിയാണ് പരാതി തള്ളിയതെന്ന് വാ൪ത്താ കുറിപ്പിൽ സുപ്രീംകോടതി വ്യക്തമാക്കി. പരാതി പരിശോധിച്ചതിന്‍റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സഹായിക്കാനായി ഹൈക്കോടതി നടപടികളിൽ ജസ്റ്റിസ് എൻ വി രമണ ഇടപെട്ടുവെന്നുവെന്നായിരുന്നു ആരോപണം. ചന്ദ്രബാബു നായിഡുവിനെതിരായ അമരാവതി ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട ഹരജികൾ […]

India

സംവരണം; ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ്

സംവരണ വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണ് നോട്ടിസ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരില്‍ അധികാരം ഉറപ്പിക്കുന്ന 102ാം ഭേദഗതിയെ ചോദ്യം ചെയ്താണ് ഹര്‍ജി. മഹാരാഷ്ട്രയിലെ ശിവ് സംഗ്രാം പാര്‍ട്ടി നേതാവ് വിനായക് റാവു സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറാത്ത സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. […]