ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഡൽഹി നിയമസഭ സമിതി നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങൾ പ്രചരിച്ചതിൽ ഫേസ്ബുക്കിന്റെ പങ്ക് മനസിലാക്കാനാണ് ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് അജിത് മോഹനെ വിളിച്ചുവരുത്താൻ ഡൽഹി നിയമസഭയുടെ സമാധാന സമിതി തീരുമാനിച്ചത്. രാജ്യതലസ്ഥാനത്തെ ക്രമസമാധാനം കേന്ദ്രസർക്കാരിന്റെ പരിധിയിൽ […]
Tag: supreme court
പ്ലസ് വൺ പരീക്ഷ നടത്തിപ്പ് ; കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതി വിമര്‍ശനം
പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രിംകോടതിയുടെ വിമര്‍ശനം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തിൽ കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു. പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നൽകിയ സത്യവാങ്മൂലങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. കൊവിഡ് […]
11, 12 ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
സംസ്ഥാനങ്ങളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പൊതുപ്രവർത്തക അനുഭ ശ്രീവാസ്തവയുടെ ഹർജിയിൽ വാദം കേൾക്കുന്നത്. പ്ലസ് വൺ പരീക്ഷയിൽ മാറ്റമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി കഴിഞ്ഞതവണ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് കേരളത്തിന്റെ തീരുമാനം. ജൂലൈ അവസാന ആഴ്ച പന്ത്രണ്ടാം ക്ലാസ് എഴുത്തു പരീക്ഷ നടത്താനാണ് ശ്രമമെന്ന് ആന്ധ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. കർശന […]
കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. നഷ്ടപരിഹാരം നല്‍കാനാവില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതില്‍ ഡോക്ടര്‍മാര്‍ വീഴ്ച വരുത്തിയാല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. […]
പ്ലസ് ടു മൂല്യനിര്‍ണയം; സിബിഎസ്ഇ നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി
പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രിംകോടതിയില്‍. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം. സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചത് അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ്. ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തുമെന്നും സിബിഎസ്ഇ കോടതിയില്‍. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് അമിത മാര്‍ക്ക് നല്‍കുന്നത് നിരീക്ഷിക്കാന്‍ സമിതികളുണ്ടാകും. തര്‍ക്കപരിഹാര സമിതി വേണമെന്ന് കോടതി നിര്‍ദേശം സിബിഎസ്ഇ അംഗീകരിച്ചു. 30:30:40 അനുപാതത്തില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ […]
മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി
v മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. കേദാർനാഥ് സിങ് വിധി അനുസരിച്ചുള്ള സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവെക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി വിധി. സമൂഹത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പരാമർശങ്ങളിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂവെന്നാണ് കേദാര്‍നാഥ് കേസിൽ സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിധി ബാധകമാണെന്ന് കോടതി വിധിച്ചു. തോന്നിയ പോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് […]
കോവിഡ് മൂന്നാം തരംഗം കൂടുതൽ ബാധിക്കുക കുട്ടികളെയും ഗ്രാമീണ മേഖലയേയും; കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി
കോവിഡിന്റെ മൂന്നാം തരംഗം കൂട്ടികളേയും ഗ്രാമീണ മേഖലയേയുമാണ് കൂടുതൽ ബാധിക്കുകയെന്ന റിപ്പോർട്ടുകളിൽ കേന്ദ്രത്തോട് വിവരങ്ങൾ തേടി സുപ്രീം കോടതി. വിഷയത്തിൽ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു. കോവിഡ് വാക്സിൻ നയത്തിലും കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി കടുത്ത ചോദ്യങ്ങളാണ് ഉന്നയിച്ചത്. വാക്സിൻ ക്ഷാമത്തിനു പുറമെ, പല തരത്തിലാണ് വില ഈടാക്കുന്നത്. വാക്സിൻ കിട്ടാൻ സംസ്ഥാനങ്ങൾ മത്സരിക്കട്ടെ എന്ന മട്ടിൽ കേന്ദ്രം മാറിനിൽക്കുന്നു. ഇന്റർനെറ്റില്ലാത്ത ഗ്രാമീണരും ‘കോവിൻ’ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ. ഇതിന്റെയൊക്കെ യുക്തി എന്താണെന്നും കോടതി […]
രാജ്യദ്രോഹം ശരിയായി നിര്‍വചിക്കേണ്ട നേരമായി: സുപ്രീംകോടതി
രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ നേരമായതായി സുപ്രീംകോടതി. രണ്ട് തെലുഗു ടിവി ചാനലുകള്‍ക്ക് എതിരായി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹ കുറ്റം തള്ളിയാണ് കോടതിയുടെ നിരീക്ഷണം. രാജ്യദ്രോഹത്തിന്‍റെ പരിധി നിശ്ചയിച്ച് ക്യത്യമായി നിര്‍വചിക്കണമെന്നാണ് കോടതി പറഞ്ഞത്. ആന്ധ്രപ്രദേശിലെ ടിവി 5, എ.ബി.എന്‍ ആന്ധ്ര ജ്യോതി എന്നീ തെലുഗു ചാനലുകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആന്ധ്ര പ്രദേശ് ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിലെ വിമത എം.പി രഘുറാം കൃഷ്ണം രാജുവിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് സര്‍ക്കാര്‍ ചാനലുകള്‍ക്കെതിരെ കുറ്റം […]
രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണം : സുപ്രിംകോടതി
രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണമെന്ന് സുപ്രിംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രസർക്കാർ യാഥാർഥ്യങ്ങൾ തിരിച്ചറിയണമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം മനസിലാക്കണമെന്നും വാക്സിൻ നയത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചു. ഇന്ത്യയുടെ വാക്സിൻ നയം എന്താണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേന്ദ്രസർക്കാർ ദേശീയ ഏജൻസി ആയിട്ടാണ് ആണോ പ്രവർത്തിക്കുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങി നൽകുകയാണോ […]
വാക്സീന്‍ നയത്തില്‍ ഇടപെടരുത്: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം
വാക്സീന്‍ നയത്തില്‍ ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വ്യത്യസ്ത വില നിശ്ചയിച്ചത് കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലം. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാജ്യത്തെ വാക്സിന്‍ നയത്തെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വ്യത്യസ്ത വില നിശ്ചയിച്ചത് കൃത്യമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനങ്ങള്‍ സൌജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകില്ല. വാക്സിന്‍ നയത്തില്‍ കോടതി ഇടപെടല്‍ ആവശ്യമില്ലെന്നും കേന്ദ്രം സുപ്രീകോടതിയെ അറിയിച്ചു. കോടതി ഇടപെടല്‍ […]