കൊവിഡ് കാലത്ത് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണം എന്ന് സുപ്രിം കോടതി. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ബാൽ സ്വരാജ് പോര്‍ട്ടലിൽ സംസ്ഥാന സര്‍ക്കാരുകൾ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാരുകൾ നൽകണം. ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി നിദേശിച്ചു. അനാഥരായ കുട്ടികള്‍ക്ക് 18 […]
Tag: supreme court
പെഗസിസ് ഫോൺ ചോർത്തൽ; ബംഗാളിന്‍റെ അന്വേഷണം ഉടൻ വേണ്ടന്ന് സുപ്രിംകോടതി
പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഉടൻ വേണ്ടെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ സൂചന നൽകി. പെഗസിസ് ഫോണ്‍ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാനാണ് സുപ്രിംകോടതിയുടെ തീരുമാനം. തൃണമൂൽ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗസിസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്ചിമബംഗാൾ സര്‍ക്കാര്‍ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്. റിട്ട. […]
ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണം; സുപ്രിംകോടതി
ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രിംകോടതി. കേസുകൾ എന്തിനാണ് നീട്ടികൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു. കേസുകൾ പിൻവലിക്കുന്നതിന് മുമ്പ് കേസുകൾ കൃത്യമായി പരിശോധിക്കണം. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വേഗത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കിൽ കേസുകൾ പിൻവലിക്കാം. ഇഡി, സിബിഐ കേസുകൾ വൈകുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശം നൽകി. 20-30 വർഷമായിട്ടും കുറ്റപത്രം നൽകാത്ത കേസുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇഡിക്കെതിരെയും സിബിഐക്കെതിരെയും കോടതി വിമർശനമുന്നയിച്ചു. . കേന്ദ്ര […]
നടിയെ ആക്രമിച്ച കേസ് ; വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രിംകോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്‍ജിയുടെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറുമാസം കൂടി നീട്ടി നല്‍കി. സ്പെഷ്യൽ കോടതി ജഡ്ജ് ഹണി എം വർഗീസിന്റെ അപേക്ഷയാണ് കോടതി അംഗീകരിച്ചത്. ജസ്റ്റിസുമാരായ എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം. എന്നാല്‍ ആറുമാസത്തെ സമയം ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പെഗസിസ് ഫോൺ ചോർത്തൽ ; പൊതുതാത്പര്യ ഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ
പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെയും ഹർജിക്കാരുടെയും വാദങ്ങളും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുക. രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്. പെഗസിസ് ഒരു കെട്ടുകഥ മാത്രമെന്ന പാർലമെൻറിലെ നിലപാട് സർക്കാരിന് സുപ്രീംകോടതിയിൽ ആവർത്തിക്കാനാകില്ല. പെഗസിസ് സ്പൈവെയർ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. […]
നടിയെ ആക്രമിച്ച കേസ്; സമയം നീട്ടി നൽകണമെന്ന വിചാരണ കോടതി ആവശ്യം സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ […]
ജഡ്ജിയുടെ ദുരൂഹമരണം: ജാർഖണ്ഡ് സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി
ധൻബാദിലെ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വിമർശനവുമായി സുപ്രിംകോടതി. ജാർഖണ്ഡ് സർക്കാരിനെയാണ് കോടതി വിമർശിച്ചത്. ജഡ്ജിയുടെ മരണം സർക്കാരിന്റെ പരാജയം ആണെന്നാണ് സുപ്രിംകോടതിയുടെ വിമർശനം. ജഡ്ജിമാരുടെ വീടിനടക്കം ആവശ്യമായ സുരക്ഷാ ഒരുക്കണമെന്ന് സർക്കാരിന് സുപ്രിംകോടതി നിർദേശം നൽകി. സംഭവത്തിൽ സി.ബി.ഐ.യെയും ചീഫ് ജസ്റ്റിസ് എം.ജി. രമണ വിമർശിച്ചു. ജഡ്ജിമാർ പരാതിപ്പെട്ടാൽ പോലും സി.ബി.ഐ. സഹയിക്കുന്നില്ലെന്ന് സുപ്രിംകോടതി. ‘ചില സംഭവങ്ങളിൽ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഒന്നും ചെയ്തില്ല’, എന്നും സുപ്രിംകോടതി പറഞ്ഞു. ഉന്നതരും ഗുണ്ടകളും […]
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; സാവകാശം തേടി കേന്ദ്രം
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും ധൃതി പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കാമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ജൂണ്‍ 30നാണ് ഇത് സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങള്‍ […]
കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി
ബക്രീദിനോടനുബന്ധിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി.വ്യവസായി പി കെ ഡി നമ്പ്യാർ ആണ് ഹർജി നൽകിയിരിക്കുന്നത്.ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. ബക്രീദിനോടനുബന്ധിച്ച് ഞായർ, തങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കടകൾ എല്ലാം തുറക്കാൻ സർക്കാർ അനുമതി നൽകിയത്.സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു. മൂന്നാം തരംഗം പടിവാതിലിൽ എത്തിനിൽക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് നിഗമനം.
രാജ്യദ്രോഹ നിയമം ആവശ്യമുണ്ടോ? കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി
രാജ്യദ്രോഹ നിയമത്തിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടിസ്. രാജ്യദ്രോഹക്കുറ്റങ്ങൾക്കെതിരെ കേസെടുക്കുന്ന ഐപിസി 124 എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സുപ്രിംകോടതി വിമർശനം ഉന്നയിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും കാലഹരണപ്പെട്ട നിയമം ആവശ്യമോ? ഈ നിയമം ഒരു കൊളോണിയിൽ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഇതേ വ്യവസ്ഥകളോടെ നിയമം ആവശ്യമാണോ എന്നത് ഗൗരവകരമാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും നിയമ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു. എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിൻ്റെ കാര്യത്തിൽ മാത്രം […]