India

ഗുജറാത്ത് കലാപത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 14 പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

നമുക്കൊരു പരീക്ഷണം നടത്താമെന്ന് ചീഫ് ജസ്റ്റിസ് ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 14 പ്രതികൾക്ക് ജാമ്യം നൽകി സുപ്രിംകോടതിയുടെ അസാധാരണ നടപടി. ആനന്ദ് ജില്ലയിലെ ഒഡെയിൽ 23 പേരെ കൊന്ന കേസിലെ പ്രതികൾക്കാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇവരെ ഗുജറാത്തിന് പുറത്തേക്ക് മാറ്റാനും കോടതി ഉത്തരവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആത്മീയ, സാമൂഹിക സേവനങ്ങൾ ചെയ്യാനാണ് പ്രതികളോട് കോടതി ആവശ്യപ്പെട്ടത് എന്ന് റിപ്പോർട്ടിൽ പറയുന്നു. […]

India National

സ്ത്രീയുടെ വീട്ടു ജോലിക്ക് പുരുഷന്റെ ഓഫീസ് ജോലിയുടെ മൂല്യമുണ്ട്: സുപ്രിംകോടതി

ന്യൂഡല്‍ഹി: വീട്ടില്‍ സ്ത്രീ ചെയ്യുന്ന ജോലിക്ക് പുരുഷന്‍ ഓഫീസില്‍ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് സുപ്രിംകോടതി. 2014ല്‍ ഡല്‍ഹിയില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ നിരീക്ഷണങ്ങള്‍. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. 2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് രാജ്യത്ത് വീട്ടുജോലി ചെയ്യുന്നതെന്ന് ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു […]

India

കോ​വി​ഡ് വ്യാ​പ​നം; ​നാല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീംകോ​ട​തി നോ​ട്ടീ​സ്

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സു​പ്രീംകോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ആ​സാം സം​സ്ഥാ​ന​ങ്ങ​ൾ രോ​ഗ​വ്യാ​പ​നം നേ​രി​ടാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടത്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ല്ലെ​ങ്കി​ൽ ഡി​സം​ബ​റി​ൽ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്നും കോ​ട​തി നിരീക്ഷിച്ചു. ഡ​ൽ​ഹി​യി​ൽ സ്ഥി​തി ഗു​രു​ത​ര​മെ​ന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗു​ജ​റാ​ത്തി​ൽ ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​നെ​യും ചോ​ദ്യം ചെ​യ്തു.

India National

സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരുകളുടെ അനുമതി നിര്‍ബന്ധമെന്ന് സുപ്രീംകോടതി

സി.ബി.ഐ അന്വേഷണത്തിന് അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കേസുകളില്‍ ചട്ടം ബാധകമാണെന്ന് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരുകളെ മറികടന്നു കേസ് അന്വേഷിക്കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകുമെന്നും കോടതി നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണത്തിനു സംസ്ഥാന സർക്കാർ പൊതുവായ അനുമതി നൽകിയില്ലെങ്കിൽ കേസന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസിൽ […]

India National

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ല; ശാഹീൻ ബാഗ് സമരത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തെരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രതിഷേധിക്കാമെന്നും പൊതുസ്ഥലം കയ്യേറുന്നില്ലെന്ന് ഭരണകൂടം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധവും ജനാധിപത്യ സംവിധാനങ്ങളും കൈകോര്‍ത്ത് പോകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പൊതുസ്ഥലങ്ങളിൽ അനിശ്ചിതകാലത്തേക്ക് സമരങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. […]

India National

സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍

ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത് കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. […]

India National

“ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു മാ​ത്രം കോ​വി​ഡ് ഭീ​ഷ​ണി”; വിമര്‍ശനവുമായി സു​പ്രീം​കോ​ട​തി

മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം കോവിഡ് നിയന്ത്രണങ്ങളില്‍ സാമ്പത്തിക താത്പര്യം ഉള്ള കാര്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും മതകാര്യങ്ങള്‍ക്കുള്ള വിലക്ക് തുടരുകയും ചെയ്യുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സാമ്പത്തിക കാര്യമാണെങ്കില്‍ റിസ്‌കെടുക്കാമെന്നും മതകാര്യമാണെങ്കില്‍ പറ്റില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിമര്‍ശിച്ചു. മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. സാ​മ്പ​ത്തി​ക കാ​ര്യം […]

India National

കോ​ട​തി​യ​ല​ക്ഷ്യ കേ​സ്: പ്ര​ശാ​ന്ത് ഭൂ​ഷ​ണ് ര​ണ്ട് ദി​വ​സ​ത്തെ സ​മ​യം ന​ല്‍​കി സുപ്രീം കോ​ട​തി

അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസത്തെ സമയം നല്‍കി സുപ്രീം കോടതി. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും. പരാമര്‍ശം പുനഃപരിശോധിക്കാനാണ് പ്രശാന്ത് ഭൂഷണ് കോടതി സമയം നല്‍കിയത്. അതേസമയം, നിലപാടില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. അ​തേ​സ​മ​യം ഉ​റ​ച്ച ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജു​ഡീ​ഷ​റി​യെ വി​മ​ർ​ശി​ച്ച് ട്വീ​റ്റ് ചെ​യ്ത​തെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ൺ പ​റ​ഞ്ഞു. […]