ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകൾ ആരംഭിക്കാനിരിക്കെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. വിഷയം കൂടുതൽ പ്രക്ഷുബ്ദമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന […]
Tag: Supreme Court of India
മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ
മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രീം കോടതി ഇന്നുമുതൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കും. ഇന്നലെ ഹർജികൾ പരിഗണിച്ചെങ്കിലും തമിഴ്നാടിൻ്റെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേരളം സമർപ്പിച്ച സത്യവാങ്മൂലവും രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം […]
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; ജുഡീഷ്യല്‍ അന്വേഷണത്തിൽ വിധി ഇന്ന്
പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല വിധി ഇന്ന്. ചീഫ്ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് രാവിലെ 10.30ന് വിധി പുറപ്പെടുവിക്കും. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേൽനോട്ടത്തിൽ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയേക്കുമെന്നാണ് സൂചന. ഇസ്രായേലി ചാരസോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍,സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് വാദത്തിനിടെ കോടതി ആവര്‍ത്തിച്ച് […]
രാജ്യത്ത് കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കണമെന്ന ഹർജി; ഒക്ടോബർ 27ന് പരിഗണിക്കും
പട്ടിണിയും പോഷകാഹാരക്കുറവും നേരിടാൻ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്ടോബർ 27 നാണ് ഹർജി പരിഗണിക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ പ്രശ്നം കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സത്യവാങ്മൂലം […]
പുതിയ സുപ്രീംകോടതി ജഡ്ജിമാർ: 3 വനിതാ ജഡ്‌ജിമാരടക്കം 9 പേരുകൾ
സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം നികത്തതാൻ നടപടി ആരംഭിച്ച് കൊളീജിയം.3 വനിതാ ഹൈ കോടതി ജഡ്‌ജിമാരുടെതടക്കം 9 പേരുകൾ നിർദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഇതാദ്യമായാണ് 3 വനിതാ ജഡ്‌ജിമാരെ ഒരേസമയം കൊളീജിയം ശുപാർശ ചെയ്യുന്നത്.കേരള ഹൈകോടതി ജഡ്‌ജി സി ടി രവികുമാറും സ്ഥാനക്കയറ്റ പട്ടികയിൽ. ജസ്റ്റിസുമാരായ വിക്രം നാഥ്,എ.എം.സുന്ദരേഷ്, ജെ.ജെ മഹേശ്വരി എന്നിവർ പട്ടികയിൽ.മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹയും പട്ടികയിൽ. കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത് ചീഫ് ജസ്റ്റിസ് എൽ വി […]
പുതിയ ഐ.ടി ചട്ടം; ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാർ ആവശ്യം നിരസിച്ച് സുപ്രിംകോടതി
പുതിയ ഐ.ടി ചട്ടങ്ങൾ ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള ഹർജികളിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഇപ്പോൾ സ്റ്റേ ഉത്തരവിടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹി, ബോംബെ, കേരള ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്. പുതിയ ഐ.ടി ചട്ടങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച മറ്റ് ഹർജികൾക്കൊപ്പം കേന്ദ്രത്തിന്റെ ഹർജിയും പരിഗണിക്കാമെന്ന് കോടതി കൂട്ടിച്ചേർത്തു. ഈമാസം പതിനാറിന് കേസ് വീണ്ടും പരിഗണിക്കും. […]
കോവിഡ് ബാധിച്ചു മരിക്കുമോ എന്ന ഭയം മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കാരണമല്ലെന്ന് സുപ്രീംകോടതി
ജയിലില്‍ നിന്ന് കോവിഡ് ബാധിച്ചു മരിക്കുമോ എന്ന് ഭയമുള്ളതുകൊണ്ട് മൂന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. യു.പി സര്‍ക്കാറിന്റെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഓരോ കേസിന്റെയും സ്വഭാവം പരിഗണിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. അലഹബാദ് കോടതിയുടെ ഉത്തരവിനെതിരെയാണ് യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ ജയിലുകളില്‍ തിരക്ക് കുറക്കാന്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ കൂടുതല്‍ അറസ്റ്റുകള്‍ വേണ്ടെന്ന് […]
സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍
സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകള്‍ കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. സ്‌കൂള്‍ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന […]
കൊവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മെഡിക്കൽ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ, ലോക്ക്ഡൗൺ എന്നിവയിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദേശമുണ്ട്. ഹൈക്കോടതിയിലെ ഹർജികൾ സുപ്രിംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുതിർന്ന അഭിഭാഷകർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ വാദം കേൾക്കുന്നത്. ഓക്‌സിജൻ […]
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രിംകോടതി നോട്ടിസ്. അനില്‍ അക്കര എംഎല്‍എയ്ക്കും നോട്ടിസ് അയക്കും. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് തുക ലഭിച്ചതെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചില്ലെന്നുമാണ് സന്തോഷ് ഈപ്പന്റെ […]