Kerala

‘പള്ളിവക ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ല’; ഹൈക്കോടതി വിധിക്കെതിരെ സീറോ മലബാര്‍ സഭയുടെ ഹര്‍ജി

പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി രൂപത നല്‍കിയ ഹര്‍ജി സീറോ മലങ്കര സഭയുടെ ബത്തേരി രൂപത നല്‍കിയ ഹര്‍ജിക്ക് ഒപ്പം ആണ് പരിഗണിക്കുന്നത്. ബത്തേരി രൂപതയുടെ ഹര്‍ജിയില്‍ നോട്ടീസ് അയച്ചതിനാല്‍ താമരശ്ശേരി രൂപതയുടെ ഹര്‍ജിയില്‍ പ്രത്യേക നോട്ടീസ് അയച്ചിട്ടില്ല. വസംസ്ഥാന സര്‍ക്കാറും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്കുമാണ് […]

Kerala

‘അക്രമകാരികളായ തെരുവുനായകളെ കൊല്ലണം’; അനുമതി കേരളം സുപ്രിംകോടതിയില്‍

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം മാത്രമാണ് അനുവദിക്കുന്നത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അതുകൊണ്ടുതന്നെ സുപ്രിം കോടതി അനുവാദം വേണം. ഇതിനായുള്ള നീക്കങ്ങളാണ് സംസ്ഥാനം നടത്തിയത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ […]

National

സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം കാണാം; ഓണ്‍ലൈന്‍ സംവിധാനം വരുന്നു

സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം ഓണ്‍ലൈനില്‍ ലഭ്യമാകാനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ ലൈവ്‌സ്ട്രീം സംവിധാനമുണ്ടാകും. ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ സമ്പൂര്‍ണ യോഗത്തിലാണ് ഏകകണ്ഠ തീരുമാനം. യൂട്യൂബ് ചാനല്‍ വഴിയാകും ആദ്യം കോടതി നടപടികള്‍ തത്സമയം കാണിക്കുക. ഇതിനു ശേഷം വൈകാതെ തന്നെ സ്വന്തമായി പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതുവഴിയാകും ശേഷം സംപ്രേക്ഷണം. നിലവില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണമുള്‍പ്പെടെയുള്ള സുപ്രധാന കേസുകളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ബോറ സമുദായത്തിന്റെ അവകാശം, […]

National

‘ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്തില്ല’; കേന്ദ്രം സുപ്രിംകോടതിയില്‍

രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വ്യക്തികളും നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വാദം. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്ക് പിന്നില്‍ മറ്റുദ്ദേശങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടെന്നും കേന്ദ്രം വാദിച്ചു. ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനും ഇതിലൂടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നതിനും പിന്നില്‍ ചില മറഞ്ഞിരിക്കുന്ന അജണ്ടകളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജസ്റ്റിസുമാരായ […]

National

ഇ.ഡിയെ പിടിച്ചുകെട്ടാനാകില്ല; സ്വത്ത് കണ്ടുകെട്ടാനുള്ള അവകാശം ശരിവച്ച് സുപ്രിംകോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ളതുള്‍പ്പെടെയുള്ള സുപ്രധാന അധികാരങ്ങള്‍ ശരിവച്ച് സുപ്രിംകോടതി. ഇ.ഡിയുടെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളി. അന്വേഷണത്തിന്റെ ഭാഗമായി ഇഡിക്ക് ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാം. കേസിലെ പ്രഥമ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് പ്രതിക്ക് നല്‍കേണ്ടതില്ല. സമന്‍സ് എന്തിന് അയച്ചെന്ന് കുറ്റാരോപിതനോട് പറയേണ്ടതില്ല. ഇഡിയുടെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എ എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഒരു കൂട്ടം ഹര്‍ജികളാണ് പരിഗണിച്ചത്. പി എം എല്‍ ആക്ടിന് […]

Kerala

‘അതീവ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നയാള്‍’; പള്‍സര്‍ സുനിക്ക് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി. അതീവ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കാന്‍ ഒരു കാരണവശാലും സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ജാമ്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി കഴിഞ്ഞതവണ ആരാഞ്ഞിരുന്നു.കേസിലെ വിചാരണ നടപടികള്‍ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി […]

National

അയോഗ്യതാ നോട്ടീസ്, ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചർ പാർട്ടി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഹർജിൽ ഉന്നയിക്കുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പാർട്ടിക്കെതിരെ കലാപമുണ്ടാക്കുകയും, സർക്കാരിനെ തകർച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് മുമ്പാകെ ഹർജി നൽകിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം […]

National

ഹൈദർപോറ ഏറ്റുമുട്ടൽ: അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി

ഹൈദർപോറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കുന്നത് തടഞ്ഞ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിനെതിരെ പിതാവ് സുപ്രീം കോടതിയിൽ. മുഹമ്മദ് ലത്തീഫ് മാഗ്രി സമർപ്പിച്ച ഹർജി ജൂൺ 27ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ വർഷം ശ്രീനഗറിൽ നടന്ന വിവാദ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ജീവിതത്തിലുടനീളം സൈന്യത്തെ പിന്തുണച്ചിരുന്നവരാണ് ആമിർ മാഗ്രിയുടെ കുടുംബം. മൃതദേഹം പുറത്തെടുക്കുന്നത് അന്ത്യകർമങ്ങൾ നടത്താൻ വേണ്ടിയാണെന്നും മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിനുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്നുവെന്നും അവധിക്കാല […]

National

നീറ്റ് പി.ജി പരീക്ഷ മാറ്റില്ല; രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് സുപ്രിംകോടതി

ഈ വര്‍ഷത്തെ നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് അനിശ്ചിതത്വം സൃഷ്ടിക്കും. കുറച്ചുപേരുടെ മാത്രം ബുദ്ധിമുട്ട് ഒഴിവാക്കി പരീക്ഷ മാറ്റിവയ്ക്കാനാകില്ല. തീയതി മാറ്റിയാല്‍ പരീക്ഷയ്ക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പതിനഞ്ച് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. നീറ്റ് പി.ജി. പരീക്ഷ ഈമാസം 21ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. 2021 അധ്യയന വര്‍ഷത്തെ നീറ്റ് പി.ജി. കൗണ്‍സിലിംഗ് നടപടികള്‍ നീണ്ടുപോകുന്നു. ആയിരത്തിലേറെ […]

Kerala

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക്; കേന്ദ്രനടപടിക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതിയില്‍

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മീഡിയവണ്‍ ചാനല്‍ മാനേജ്‌മെന്റ്, എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തുടങ്ങിയവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ചാനലിന്റെ ലൈസന്‍സ് ഏകപക്ഷീയമായി റദ്ദാക്കിയെന്നും, നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ചാനലിന്റെ പ്രവര്‍ത്തനം വിലക്കിയ നടപടി കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. രേഖകളും റിപ്പോര്‍ട്ടുകളും മുദ്രവച്ച കവറുകളില്‍ സമര്‍പ്പിക്കുന്നതിന്റെ […]