India

പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ‘ലോയേഴ്‌സ് വോയ്‌സ്’ എന്ന സംഘടനയാണ് ഹർജി നൽകിയത്. പ്രധാനമന്ത്രിയുടെ പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശനത്തിനിടെയുണ്ടായ സംഭവം സംസ്ഥാന സർക്കാരിന്റെ ഗൗരവമേറിയതും ആസൂത്രിതവുമായ വീഴ്ചയാണെന്ന് ഹർജിയിൽ സംഘടന ആരോപിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. […]

India

പഞ്ചാബ് പൊലീസിന് സുരക്ഷാ വീഴ്ച്ചയെന്ന് എൻഎസ്ജി, ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യത്തിൽ പഞ്ചാബ് പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന് എൻ എസ് ജി. റോഡ് യാത്ര തുടങ്ങിയത് ഡിജിപിയുടെ അനുവാദം ലഭിച്ച ശേഷമെന്ന് സ്ഥിരീകരിച്ചു. മാർഗമദ്ധ്യേ തടസങ്ങൾ ഇല്ലെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചിരുന്നു. മേഖലയിൽ കാർഷിക പ്രതിഷേധം നടക്കുന്ന കാര്യം അറിയിച്ചില്ലെന്നും ദേശീയ സുരക്ഷാ വിഭാഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടിയായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് കോടതിയെ സമീപിച്ചത്. […]

India

നീറ്റ് പിജി സാമ്പത്തിക സംവരണം ഇന്ന് സുപ്രീംകോടതിയിൽ

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡം ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ റസിഡൻറ് ഡോക്ടർമാർ പ്രതിഷേധമുയർത്തുന്നതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. റസിഡൻറ് ഡോക്ടർമാരുടെ ആശങ്കകൾ ന്യായമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പിജി കൗണ്‍സിലിംഗിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും. ഈ അധ്യയന വർഷം സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും […]

Kerala

സംസ്ഥാനങ്ങൾ യോജിച്ച് തീരുമാനമെടുക്കണം, മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഇടപെടാതെ സുപ്രിംകോടതി

മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഇടപെടാതെ സുപ്രിംകോടതി. മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളത്തിന് നിർദേശം നൽകി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മേൽനോട്ട സമിതിയുടെ തീരുമാനമാണ് അന്തിമമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.(Supreme Court) മുല്ലപ്പെരിയാർ ഹർജികൾ ജനുവരി 11 ന് പരിഗണിക്കാനായി മാറ്റി. കൂടാതെ ഡാമിന്റെ ദൈനംദിന കാര്യങ്ങൾക്കായി കേരളം കോടതിയെ സമീപിക്കുന്നു എന്നും കോടതി വിമർശിച്ചു. സംസ്ഥാനങ്ങൾ യോജിച്ച് തീരുമാനം എടുക്കാവുന്ന വിഷയങ്ങളിൽ സുപ്രിംകോടതിയെ സമീപിക്കരുത്. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല […]

India

പെഗസിസ് വിഷയം; സുപ്രീംകോടതിയുടെ ഇടപെടലിൽ സത്യം തെളിയും; ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമെന്ന് രാഹുൽ ഗാന്ധി

പെഗസിസ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിൻറെ ആവശ്യങ്ങൾ അംഗീകരിച്ചതിൻറെ തെളിവെന്ന് രാഹുൽഗാന്ധി. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ സത്യം തെളിയുമെന്ന് വിശ്വസിക്കുന്നു. ഫോണുകൾ ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണ് ചോർത്തിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ”പെഗസിസ് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ്. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങൾക്കും എതിരെയാണ് പെഗസിസ് ആക്രമണം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് […]