ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക്ഡൌണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട് ജില്ലയിലെ തൂണേരി ഗ്രാമപഞ്ചായത്ത്.രോഗികളുടെ എണ്ണം കൂടിയതോടെ അതീവ ജാഗ്രതയിലാണ് നാദാപുരവുംവടകരയും. ഇന്ന് മാത്രം 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചയും കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി,നാദാപുരം,ചെക്യാട്,വടകര പ്രദേശങ്ങള്‍ അതീവ ആശങ്കയിലാണ്.കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തൂണേരിയിലും നാദാപുരത്തും ഇന്ന് 43 പേര്‍ കൂടി ആന്‍റിജന്‍ ടെസ്റ്റില്‍ […]