ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവില്‍ സൂയസ് കനാല്‍ പ്രതിസന്ധിക്ക് വിരാമം. മണല്‍തിട്ടയില്‍ കുരുങ്ങിയ എവർഗിവണ്‍ ചരക്കുകപ്പല്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. മണ്ണുമാന്തി കപ്പലുകളുടെയും നിരവധി ബോട്ടുകളുടെയും കഠിന പ്രയത്നത്തിനൊടുവിലാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് തിരിച്ചടിയായ പ്രതിസന്ധിക്ക് പരിഹാരമായത്. ഒടുവില് സൂയസിന്‍റെ ഓളപ്പരപ്പില്‍ എവർഗിവണ്‍ വീണ്ടും ശബ്ദം മുഴക്കി മുമ്പോട്ടു നീങ്ങി. ഏഴ് ദിവസം അനങ്ങാനാകാതെ കിടന്ന എവർഗിവണ്‍ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുന്നത്. കൂറ്റന്‍ മണ്ണുമാന്തി കപ്പല്‍ മുതല്‍ കുഞ്ഞന്‍ ബുള്‍ഡോസര്‍ വരെ എവർഗിവണ്‍ ഭീമനെ […]
Tag: suez canal
ഒരു ദിവസത്തെ നഷ്ടം മാത്രം 900 കോടി ഡോളര്‍: ആ കപ്പല്‍ ലോകത്തിനുണ്ടാക്കുന്ന നഷ്ടം ഞെട്ടിക്കുന്നത്!
ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍. നിയന്ത്രണം നഷ്ടമായി കനാലിന് കുറുകെയായി കപ്പല്‍ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. കപ്പല്‍ നീക്കണമെങ്കില്‍ കനാലിന്‍റെ തീരത്തെ 20,000 ഘനമീറ്റര്‍ മണലും ചെളിയും നീക്കം ചെയ്യേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. കപ്പലിന്‍റെ മുന്‍ഭാഗം മണലില്‍ ഇടിച്ചു നില്‍ക്കുകയാണ്. ഈ ഭാഗത്തെ മണലാണ് നീക്കം ചെയ്യേണ്ടത്. കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോള്‍ ഏകദേശം 900 കോടി ഡോളറാണ് […]